Latest NewsNewsIndia

കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം, മൊബൈല്‍ ആപ്പിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡിനോട് പൊരുതുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാറിന്റെ ആപ്പ് വരുന്നു. ഈ ആപ്പിലൂടെ കോവിഡ് വാക്സിന്‍ ആവശ്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം, മൊബൈല്‍ ആപ്പിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്. മൊബൈല്‍ ആപ്പ് ഉള്‍പ്പെടെ കോവിഡ് വാക്സിന്‍ വിതരണം സുഗമമായി നിര്‍വഹിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോ-വിന്‍ എന്നാണ് ആപ്പിന്റെ പേരെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കൊവിഡ് വാക്സിന്‍ ആവശ്യമായിയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്.

Read Also : കോവിഡ് വാക്സീൻ സൂക്ഷിക്കാന്‍ രാജ്യത്ത് രണ്ട് വിമാനത്താവളങ്ങളിൽ സൗകര്യമൊരുക്കുന്നു

കൂടാതെ വാക്സിന്‍ ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ മോഡ്യൂള്‍ ഉള്‍പ്പെടെ അഞ്ചു സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷന്‍ മോഡ്യൂള്‍, വാക്സിനേഷന്‍ മോഡ്യൂള്‍, തുടങ്ങിയവയാണ് മറ്റ് സൗകര്യങ്ങള്‍.

കുത്തിവെയ്പിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ് രജിസ്ട്രേഷന്‍ മോഡ്യൂളിലുള്ളത്. മറ്റു രോഗങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ അടക്കം ഇതില്‍ ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button