
അബുദാബി: യുഎഇയില്‍ ഇന്ന് 1,313 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു.
ആകെ 180,150 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 789 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 161,084 ആയി ഉയര്‍ന്നു. ആകെ 598 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 18,468 പേര്‍ ചികിത്സയിലാണ്. 149,798 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1.76 കോടിയായി.
Post Your Comments