
ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് Single parent challenge ആണ്. പങ്കാളി നഷ്ടപ്പെട്ടവർ അവരുടെ മക്കളുമൊത്ത് ജീവിതം കെട്ടിപ്പെടുത്തിയ കഥ ഓരോരുത്തരും പങ്കുവെയ്ക്കുമ്പോൾ അതിനെ നെഞ്ചിലേറ്റുകയാണ് മലയാളികൾ. മലയാളി ക്ളബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ സിദ്ധാർത്ഥ് ശശിധരൻ എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
Single parent challenge……കേൾക്കാൻ ഒരു പഞ്ച് ഒക്കെ ഉണ്ട് പക്ഷെ ഞാൻ challenge ചെയ്യേണ്ടത് ആരോട് ആണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല….ദൈവത്തോട് ആണോ അതോ …. പുള്ളിയോട് ഒന്നും challenge ചെയ്യാൻ നമ്മൾ ആളല്ല,അവർ ഒക്കെ വേറെ ലെവൽ. ആശയെ എനിക്കും മോൾക്കും നഷ്ടപ്പെട്ടിട്ടു ഫെബ്രുവരി17 ആകുമ്പോൾ 5 വർഷം ആകും. എന്റെ മോൾ അളുങ്ക്(ALANKRITHA) പെട്ടെന്ന് ഒരു ദിവസം ആശ പോയപ്പോൾ വല്ലാത്ത പെരുപ്പു ആയിരുന്നു തല മുഴുവൻ,മോൾ ആയതു കൊണ്ട് മുടി ചീകി കെട്ടാനും കണ്ണു എഴുതി കൊടുക്കാനും ഒക്കെ വല്ലാത്ത പാടായിരുന്നു,അന്ന് അവൾക് 4 വയസ്സ് ഉണ്ടായിരുന്നുള്ളൂ….എന്റെ കൈയ്യിൽ നിന്നും പറ്റിയ ചെറിയ അശ്രദ്ധ ആയിരിക്കാം ആശയുടെ ജീവൻ എടുത്തത്, സത്യത്തിൽ അന്ന് റോഡിൽ എന്താണ് നടന്നതെന്ന് ഇപ്പോഴും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല… അവൾ പോയി ഒരു വർഷം തികഞ്ഞു ആറാം ദിവസം എന്റെ അമ്മ കൂടി പോയതോടെ ആ ഭാഗം ക്ലിയർ ആയി,ആശയുടെ ‘അമ്മ ഒക്കെ എന്റെ കൂടെ നിന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാനും മോളും കൂടി അടുത്ത വണ്ടി പിടിച്ചു ആശ ഉള്ള ലോകത്തേക്ക് പോയേനെ….
Also Read: ഭർത്താവ് ചതിച്ചു, ഒടുവിൽ ഡിവോഴ്സ്; മകളുമൊത്ത് ജിവിതം തിരിച്ചുപിടിച്ച കഥ പറഞ്ഞ് ഷിബില
ഇപ്പോൾ മോൾ സ്വയം മുടി കെട്ടാനും കണ്ണു എഴുതാനും അവളുടെ അമ്മയെ പോലെ സുന്ദരി ആയി നടക്കാനും ഒക്കെ പഠിച്ചു.എവിടെയോ ഇരുന്നു അതൊക്കെ കാണുമ്പോൾ ആശയ്ക് സന്തോഷമാണോ അതോ സങ്കടം ആണോ എന്നറിയില്ല,അളുങ്കിന്റെ കണ്മുന്നിൽ വച്ചാണ് അവളുടെ അമ്മയുടെ ജീവൻ പോയത്…എല്ലാം അവൾക് അറിയാം എന്നാലും എന്നോട് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല ‘അമ്മ എന്തേ അച്ചായി എന്നു..പലപ്പോഴും എനിക്ക് തോന്നാറുണ്ട് മോൾക് ഇത്രയും പക്വത എങ്ങനെ എവിടുന്നു കിട്ടിയെന്നു….അതൊക്കെ കാണുമ്പോൾ ആണ് ആശ എപ്പോഴും എന്റെയും മോളുടെയും കൂടെ ഉണ്ട് എന്ന് മനസ്സിലാകുന്നത്. വേറെ ഒരു കല്യാണത്തിന് പലരും നിർബന്ധിക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടും മോൾക് ഒരു അമ്മയെ വേണം എന്നത് കൊണ്ടും ആകും എനിക്കറിയാം… പക്ഷെ അവളുടെ സ്ഥാനത്തു വേറെ ഒരാളെ കാണാൻ എനിക്കും കൂടി പറ്റണ്ടേ,അതിനി 5 അല്ല 50 വർഷം കഴിഞ്ഞാലും…..ഒരു ജീവിതം… അതിൽ അവൾ മാത്രം മതി എന്റെ ജീവൻ ആയിട്ടു..
Post Your Comments