കൊച്ചി: സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സക്കീര്‍ ഹുസൈന്‍, പാര്‍ട്ടിയെ അറിയിക്കാതെ നടത്തിയ ബാങ്കോക്ക് യാത്രകളിലെ ദുരൂഹത. മയക്കുമരുന്നു വ്യാപാരത്തിനു കുപ്രസിദ്ധമായ ബാങ്കോക്കില്‍ സക്കീര്‍ ഹുസൈന്‍ പോയത് ബിനീഷ് കോടിയേരിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത് .
ഇതിനെ തുടർന്ന് ലഹരിക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയും സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ ഏജൻസികൾ അന്വേഷിക്കുന്നു. സക്കീര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയ്ത സിപിഎം കുറ്റം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. അതില്‍ സക്കീര്‍ ഹുസൈന്‍ ആറു തവണയാണ് ബാങ്കോക്കില്‍ പോയതായി പറയുന്നത്.
read also: വി എസ് അച്യുതാനന്ദന് പോസ്റ്റല്‍ വോട്ട് അനുവദിക്കാത്തതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണര്‍
ബിനീഷും സക്കീർ ഹുസൈനും തമ്മിൽ വലിയ സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്. ഇതുമൂലം പല കേസുകളിൽ നിന്നും സക്കീർ ഹുസ്സൈൻ രക്ഷപെട്ടിരുന്നുവെന്നും പറയപ്പെടുന്നു. 2018ല്‍ ബാങ്കോക്ക് യാത്ര കഴിഞ്ഞെത്തിയ സക്കീര്‍ ഹുസൈന്‍ കൊച്ചിയിലെ ഒരു സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപ നിക്ഷേപിച്ചത് കണ്ടെത്തിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ സക്കീര്‍ ഹുസൈന്‍ സമ്പാദിച്ച കോടികളുടെ സ്വത്തിന് ബിനീഷ് കോടിയേരിയുടെ ഇടപാടുകളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Post Your Comments