KeralaLatest News

വി എസ് അച്യുതാനന്ദന് പോസ്റ്റല്‍ വോട്ട് അനുവദിക്കാത്തതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പോസ്റ്റല്‍ വോട്ട് അനുവദിക്കാത്തത് നിയമപരമായാണെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മാത്രമേ ചട്ടപ്രകാരം പോസ്റ്റല്‍ വോട്ട് അനുവദിക്കാനാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. അതേസമയം വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പോളിംഗ് ബൂത്തില്‍ വരുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും, സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. സങ്കോചമോ ഭയമോ ഇല്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ജനങ്ങള്‍ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും നൂറ് ശതമാനം പോളിംഗുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വി ഭാസ്‌കരന്‍ പറഞ്ഞു. സങ്കോചമോ ഭയമോ ഇല്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം.

read also: സ്വര്‍ണക്കടത്തിലെ ഭരണഘടനാ പദവിയുള്ള, ഭഗവാന്റെ പേരുള്ള ഉന്നതനെ തിരഞ്ഞ് കേരളം: സൂചനകള്‍ ഇങ്ങനെയൊക്കെ

ജനങ്ങള്‍ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും നൂറ് ശതമാനം പോളിംഗുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വി ഭാസ്‌കരന്‍ പറഞ്ഞു. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന്റെ കാര്യത്തില്‍ ഒരു ആശങ്കയും ഇല്ലെന്നും ഇതിനായി കൃത്യമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവര്‍ത്തിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button