പത്തനംതിട്ട: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.49% വോട്ടിങ് നടന്നു വെന്നാണ് കണക്കുകൾ. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ച പഞ്ചായത്ത് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെച്ചുച്ചിറ പഞ്ചായത്ത് സെക്രട്ടറിയാണ് ജോണ്‍ ഗ്രീക്ക് ആണ് അറസ്റ്റിലായത്. നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
വോട്ടര്‍മാരെ സ്വാധിനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയും പോലീസ് പിടിയിൽ ആയിട്ടുണ്ട്. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എസ് സി രാജയാണ് അറസ്റ്റിലായത്.രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത്.
Post Your Comments