തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.അഞ്ചു ജില്ലകളിലാണ് ഇന്ന് വിധിനിർണ്ണയം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6,911 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ആകെ 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്.
ഇതില്‍ 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും ഉള്‍പ്പെടുന്നു. 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും. ഇതിനായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ തന്നെ പുറത്തു വിട്ടിട്ടുണ്ട്.
Post Your Comments