Latest NewsKeralaIndia

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. നാൽപത് ദിവസം നീണ്ട പ്രചാരണം പൂർത്തിയാക്കിയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. നിലവിൽ ബൂത്തുവകളിൽ മോക്ക് പോളിംഗ് നടക്കുകയാണ്. എല്ലാ മുന്നണികളും ആത്മവിശ്വാസത്തിലാണ്.

കഴിഞ്ഞ ദിവസം രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. 2 കോടി 77 ലക്ഷത്തി 49159 വോട്ടർമാരാണ് ആകെ വോട്ടർമാർ. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബം​ഗാൾ, ഛത്തീസ്​ഗഢ് എന്നി‌വിടങ്ങളിൽ മൂന്നി‌ടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്.

കേരളത്തിൽ പോളിംഗ് 80 ശതമാനത്തിന് മേലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം. 2019ൽ 77.67 ശതമാനമായിരുന്നു പോളിംഗ്, വമ്പൻ പ്രചാരണത്തിൻറെ ആവേശം പോളിംഗിലുമുണ്ടാകുമെന്നാണ് വിവിധ പാർട്ടികളുടെ പ്രതീക്ഷ. അവസാനമണിക്കൂറിലും തിരക്കിൽ സ്ഥാനാർത്ഥികൾ, വിട്ടുപോയവരെ ഒരിക്കൽ കൂടി കണ്ടും മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചും ആരാധനാലയങ്ങളിൽ പ്രാർത്ഥിച്ചും വോട്ടുറപ്പാക്കൽ തുടർന്നു.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവികാരത്തിൽ വമ്പൻജയം പ്രതീക്ഷിക്കുന്നു യുഡിഎഫ്. പത്തിലേറെ സീറ്റുകളിൽ എതിരാളികൾ പോലും യുഡിഎഫ് ജയം സമ്മതിക്കുന്നുവെന്നാണ് നേതൃത്വം പറയുന്നത്. കടുത്ത മത്സരങ്ങളുള്ള മൂന്നോ നാലോ സീറ്റുകളിലും മുന്നിൽ മുന്നണിയെന്ന് അവകാശവാദം. ബിജെപി വിരുദ്ധവോട്ടുകൾ ഇത്തവണ കോൺഗ്രസിനെക്കാൾ ഇടതിനായി ഏകീകരിക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടൽ.

സിഎഎയിൽ ഊന്നി മുഖ്യമന്ത്രി നയിച്ച പ്രചാരണം നേട്ടമുണ്ടാക്കിയെന്ന് നേതൃത്വം. 2004 ലെ ഇടത് തരംഗത്തിൻറെ ആവർത്തനമുണ്ടാകുമെന്ന് അവകാശവാദം. മോദി കേരളത്തിലും സീറ്റ് കൊണ്ടുവരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഡബിൾ ഡിജിറ്റ് പറയുന്നെങ്കിലും മൂന്ന് സീറ്റെങ്കിലും കിട്ടുമെന്നാണ് എൻഡിഎ അവകാശവാദം.

കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബം​ഗാൾ, ഛത്തീസ്​ഗഢ് എന്നി‌വിടങ്ങളിൽ മൂന്നി‌ടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button