ന്യൂഡല്‍ഹി: കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ക്രമത്തിനും പുതിയ സൗകര്യങ്ങളൊരുക്കുന്നതിനും പരിഷ്‌കരണം വളരെയധികം ആവശ്യമാണെന്നും ആഗ്ര മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ത് ഇന്ന് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ നൂറ്റാണ്ടില്‍ നല്ലത് നടപ്പിലാക്കാനായി ഉണ്ടാക്കിയ നിയമങ്ങളെല്ലാം ഈ നൂറ്റാണ്ടില്‍ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. പരിഷ്‌കാരങ്ങള്‍ ഒരു തുടര്‍ പ്രകിയയാണെന്നും മോദി പറഞ്ഞു.
അതേസമയം, പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കര്‍ഷക സമരത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.
Post Your Comments