കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് കോര്‍പറേഷനുകളും 31മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ 6867വാര്‍ഡുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുണിക്ക് തന്നെ പല കോന്ദ്രങ്ങളിലും വോട്ടര്‍മാരുടെ നീണ്ടി നിരയാണ് കാണാന്‍ കഴിയുന്നത്.
മന്ത്രി ഇ.പി ജയരാജന്‍, മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എംപി എന്നിവര്‍ വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുണിക്ക് തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് ഇ.പി ജയരാജന്‍ പ്രതികരിച്ചു. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ യുഡിഎഫ് ഇല്ല. കാര്‍ഷിക ബില്ലിനെതിരെ യുഡിഎഫിന്റെ പ്രതിനിധികള്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് തൂത്തുവാരുമെന്ന പ്രതീക്ഷ ഹൈദരലി ശിഹാബ് തങ്ങള്‍ പങ്കുവച്ചു.
ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടിന് തുടങ്ങും. കൊവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
Post Your Comments