തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം എഴുപത്തഞ്ചു കടന്നു. വോട്ടെടുപ്പ് നടന്ന അഞ്ച് ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് മിക്ക പോളിംഗ് ബൂത്തുകളിലും ദൃശ്യമായത്. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ അതി ശക്തമായ യു ഡി എഫ് തരംഗമാണ് ദൃശ്യമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതിയിലും, കൊള്ളയിലും മുങ്ങിക്കുളിച്ച എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലും ഇടതു സര്‍ക്കാരിനെതിരായുള്ള ജനവികാരം അതി ശക്തമായി തന്നെ പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നിരുന്നു.
സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തിലെ കനത്ത പോളിംഗാണ് തെക്കന്‍ ജില്ലകളില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അല്‍പ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും കഴിഞ്ഞ പ്രാവശ്യങ്ങളിലെ പോളിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ തലസ്ഥാനത്തെ കണക്കുകള്‍ മെച്ചപ്പെട്ടിട്ടുണ്ട്.
read also: ഇഡിയുടെ നോട്ടീസ് : ഇത്തവണ രവീന്ദ്രന് തൊണ്ടവേദന, തലവേദന, മുട്ട് വേദന എന്നിങ്ങനെ കാരണങ്ങള്‍ പലത്
നിയന്ത്രണങ്ങള്‍ക്ക് നടുവിലും പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ വോട്ടര്‍മാര്‍മാരുടെ തിരക്ക് അനുഭവപ്പെട്ടു. മുന്‍ തിരഞ്ഞെടുപ്പുകളെ വെല്ലുന്ന രീതിയിലായിരുന്നു ആദ്യ മണിക്കൂറുകളിലെ പോളിംഗ് ശതമാനം.മാസ്കും സാനിറ്റൈസറും പോളിംഗ് ബൂത്തുകളില്‍ ഉണ്ടായിരുന്നുവെങ്കിലും സാമൂഹിക അകലം പേരിന് മാത്രമായിരുന്നു.
Post Your Comments