
തൊടുപുഴ: വോട്ടര്‍മാരെ സ്വാധിനിക്കാന്‍ മദ്യവിതരണം നടത്തിയ സ്ഥാനാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി എസ് സി രാജയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് രാജന്‍. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തുകയുണ്ടായി.
തദ്ദേശതെരഞ്ഞടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ട് ചെയ്തതത് 61.1 ശതമാനം പേര്‍ ആണ്. തിരുവനന്തപുരം -57, കൊല്ലം-61, ആലപ്പുഴ-64, പത്തനംതിട്ട-60, ഇടുക്കി-62.4 എന്നിങ്ങനെയാണ് പോളിങ് ശതമാനം ഉള്ളത്.
Post Your Comments