Latest NewsNewsCrime

യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ബിജെപി കൗൺസിലർക്കെതിരേ കേസ്

ജയ്പുർ: യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി കൗൺസിലർക്കെതിരേ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ബാൽട്ടോറയിലെ ബിജെപി കൗൺസിലറായ കാന്തിലാലിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാന്തിലാൽ കുളിമുറി ദൃശ്യം രഹസ്യമായി പകർത്തിയെന്നും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പലതവണ പീഡനം തുടർന്നതോടെയാണ് യുവതി പോലീസിൽ പരാതി നല്കുകയുണ്ടായത്.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button