മുംബൈ: 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച 24 കാരി അറസ്റ്റിൽ ആയിരിക്കുന്നു. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബെ ഗൊരെഗാവിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഇരയാക്കപ്പെട്ട ആൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് 24കാരിയെ അറസ്റ്റ് ചെയുകയുണ്ടായത്. യുവതി ഒരു ഷോപ്പിംഗ് സെന്ററിൽ ജോലി ചെയ്തു വരികയാണ്. ഇവർക്ക് ഒരു മകനുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി പരാതിക്കാരിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കാനെത്തുന്നത്.
നവംബറോടെ ഇവിടെ നിന്നും ഒഴിയുകയും ചെയ്തിരുന്നു. ഈ കാലയളവിനിടയിലാണ് പീഡനം നടന്നതെന്നാണ് കുട്ടിയുടെ ‘അമ്മ നൽകിയ പരാതിയിൽ പറയുകയുണ്ടായി. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ യുവതിയെ ഇക്കഴിഞ്ഞ ഡിസംബർ രണ്ടിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ അതേസമയം പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് യുവതിയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. ഫ്ലാറ്റിന്റെ വാടകയെച്ചൊല്ലിയുണ്ടായ ഒരു തര്‍ക്കത്തിന്റെ പേരിലാണ് യുവതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് എന്നാണ് അഭിഭാഷകൻ കോടതിയെ അറിയിക്കുകയുണ്ടായത്.
Post Your Comments