Latest NewsKeralaNewsIndia

‘മാലാഖ‘മാർക്ക് ആശ്വാസമായി മോദി സർക്കാർ; നഴ്സിംഗ് ബില്ലിനെ പിന്തുണച്ച് യു.എൻ.എ

നഴ്സുമാരുടെ വർഷങ്ങളായുള്ള ആവശ്യം നിറവേറ്റി മോദി സർക്കാർ

നഴ്സുമാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നഴ്സിംഗ് ബില്ലിനെ പൂർണമായും അംഗീകരിക്കുന്നതായി യു എൻ എയുടെ അഖിലേന്ത്യാ പ്രസിഡണ്ട് ജാസ്മിൻഷ.എം. 20 വർഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ ഐ എൻ സിക്ക് മാറ്റം വരുമെന്ന് ജാസ്മിൻഷാ ഫേസ്ബുക്കിൽ കുറിച്ചു. ജാസ്മിൻഷാ പങ്കുവെച്ച കുറിപ്പ്:

കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന നഴ്സിംഗ് ബില്ലിനെ പിന്തുണക്കാനാണ് യുഎൻഎ തീരുമാനം. സ്വജനപക്ഷ പാതത്തിൻ്റെയും, അഴിമതിയുടെയും കൂത്തരങ്ങുകളാണ് ഇന്ത്യയിലെ മിക്ക നേഴ്സിംഗ് കൗൺസിലുകളും. നഴ്സുമാരെ അടിമകളെപ്പോലെയാണ് മിക്ക കൗൺസിലുകളും കാണുന്നത്. 20 വർഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ INC, ഒരു നേഴ്സ് വേരിഫിക്കേഷനോ, റിന്യൂവലോ, അവരുടെ സർട്ടിഫിക്കറ്റ് ആവശ്യത്തിനോ വിളിച്ചാൽ കാണാം സംസ്ഥാന നഴ്സിംഗ് കൗൺസിലുകളുടെ ദാർഷ്ട്യം. പണം പിടുങ്ങാനുള്ള ഏജൻ്റ്മാരെപ്പോലെയാണ് കൗൺസിലുകളുടെ പ്രവർത്തനം.ഇതിനെല്ലാം അന്ത്യം കുറിക്കാൻ സംവിധാനം ആവശ്യമാണ്.

Also Read: കൊറോണ വൈറസ് പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് ഉണ്ടാക്കും; മുന്നറിയിപ്പ് നൽകി വിദഗ്ധർ

ഒറ്റ ഇന്ത്യ, ഒറ്റ രജിസ്ട്രേഷൻ എന്ന യുഎൻഎയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാൻ ഉതകുന്നതാണിത്. ചില ഭേദഗതികൾ കൂടി ഉൾപ്പെടുത്താൻ യുഎൻഎ ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രീതിയിൽ ഇലക്ഷൻ പ്രോസസ് നടത്തിയാകണം കമ്മറ്റിയംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് എന്നതതിൽ പ്രധാനം. ജനാധിപത്യപരമായി കേരളാ നേഴ്സിംഗ് കൗൺസിലിലേക്ക് ജയിച്ച യുഎൻഎയുടെ വിജയം അട്ടിമറിച്ചത് നോമിനേറ്റഡ് അംഗബലത്തിലൂടെയായിരുന്നുവെന്നത് കേരളത്തിലെ ചിലരെ ഞങ്ങൾ ഓർമിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button