Latest NewsKeralaNews

ഗോൾവാൾക്കറിന്റെ പേര് ഒരു കാരണവശാലും ആര്‍ജിസിബിക്ക് നൽകാൻ സമ്മതിക്കില്ല; മുരളീധരന്റെ പരമാർശത്തെ വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെ‌ക്‌നോളജിയുടെ പേരുമാറ്റത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ പരമാർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി മുരളീധരന് ചരിത്ര ബോധമില്ല. വിവരങ്ങൾ മനസിലാക്കിയിട്ട് വേണം സംസാരിക്കേണ്ടത്. നെഹ്‌റു ട്രോഫി വളളം കളിക്ക് ആ പേര് വന്നത് എങ്ങനെയാണെന്ന് അറിയാവുന്നവരോട് ചോദിച്ച് മനസിലാക്കണം. ഗോൾവാൾക്കറിന്റെ പേര് ഒരു കാരണവശാലും രാജീവ് ഗാന്ധി സെന്ററിന് നൽകാൻ സമ്മതിക്കില്ല. രാജീവ് ഗാന്ധിയെ അപമാനിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗോൾവാൾക്കർക്ക് ബയോ ടെക്‌നോളജിയുമായി യാതൊരു ബന്ധവുമില്ല. കേരളത്തിന്റയോ ഇന്ത്യയുടെയോ പുരോഗതിക്ക് അദ്ദേഹം യാതൊരു സംഭാവനയും നൽകിയിട്ടില്ല. കേരളത്തിലെ ജനങ്ങൾ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒപ്പം വളരെ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ഭരണമാറ്റത്തിന് സമയമായി. അഴിമതി ഭരണത്തിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം. അഴിമതി മൂടിവയ്‌ക്കാൻ വർഗീയ പ്രചാരണവുമായി സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button