വത്തിക്കാന്‍: ഐഎസ് ശക്തി കേന്ദ്രത്തിലേയ്ക്ക് സന്ദര്‍ശിയ്ക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാഖിലേയ്ക്കാണ് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്. റോമന്‍ കത്തോലിക്കാ സഭയുടെ തലവന്റെ ചരിത്രപരമായ സന്ദര്‍ശന പ്രഖ്യാപനം തിങ്കളാഴ്ചയാണ് വത്തിക്കാന്‍ അറിയിച്ചത്. ഇറാഖ് സന്ദര്‍ശിക്കുന്ന റോമന്‍ കത്തോലിക്കാസഭയുടെ ആദ്യ തലവനാണ് പോപ് ഫ്രാന്‍സിസ്.
Read Also : പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക നിര്‍ദേശം, രാജ്യത്ത് അതീവ സുരക്ഷ
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ അടിയന്തിരാവസ്ഥ’ കണക്കിലെടുക്കുമെന്ന് വത്തിക്കാന്‍ ചൂണ്ടിക്കാട്ടിയെങ്കിലും 83 കാരനായ പോപ് വളരെക്കാലമായി മിഡില്‍ ഈസ്റ്റേണ്‍ രാജ്യം സന്ദര്‍ശിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ക്രിസ്ത്യാനികളുടെ എണ്ണം ഗണ്യമായി ഇറാഖില്‍ കുറഞ്ഞുവരികയാണ്. മാര്‍ച്ച അഞ്ച് മുതല്‍ എട്ട് വരെ നടത്തുന്ന സന്ദര്‍ശനത്തില്‍ ബാഗ്ദാദ്, എര്‍ബില്‍ നഗരം, മൊസൂള്‍,ഖരാക്കോഷ് എന്നിവ സന്ദര്‍ശിക്കും.
Post Your Comments