Latest NewsNewsIndia

വികസനത്തിന് പരിഷ്‌കാരം ആവശ്യം, കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ലഖ്നൗ: വികസനത്തിന് പരിഷ്‌കാരം ആവശ്യം, കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യവ്യാപകമായി സമരം ചെയ്യുമ്പോ നിയമം പിന്‍വലിയ്ക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും പഴയ പല നിയമങ്ങള്‍ ഇപ്പോള്‍ ഭാരമായി തീര്‍ന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ അഗ്ര മെട്രോ പ്രൊജക്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

Read Also : ദുരൂഹത വര്‍ധിപ്പിച്ച് ലോകത്തിന്റെ പല കോണുകളിലും ശിലാസ്തംഭത്തിന്റെ പ്രത്യക്ഷപ്പെടല്‍, അന്യഗ്രഹജീവികള്‍ തന്നെയെന്ന് സംശയം

കഴിഞ്ഞ നൂറ്റാണ്ടിലെ ചില നിയമങ്ങള്‍ ഇപ്പോള്‍ ഭാരമായി മാറിയിരിക്കുകയാണ്. സമ്പൂര്‍ണ പരിഷ്‌കാരമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞു പോയ നൂറ്റാണ്ടിന് ആ നിയമങ്ങള്‍ ഗുണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഭാരമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനജീവതം എളുപ്പമാക്കുകയാണ് ചെയ്യുന്നത്. നിക്ഷേപം വര്‍ധിപ്പിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button