
ലഡാക്ക്: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏഴു ദശാബ്ദങ്ങള്‍ക്കു ശേഷം ലഡാക്കിലെ ഫോട്ടോക്സര്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ച് നൽകി കേന്ദ്രസർക്കാർ.
Read Also : കോവിഡ് വാക്സിൻ വിതരണം നാളെ മുതൽ ആരംഭിക്കും
ഫോട്ടോക്‌സർ ഗ്രാമത്തിനായുള്ള എൻഎച്ച്‌പിസി പവർ ഗ്രിഡ് ലൈൻ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറുമായ ലേ താഷി ഗ്യാൽസൺ ഉദ്ഘാടനം ചെയ്തു . ഇതോടെ ഫോട്ടോക്സറിലെ നാട്ടുകാരും വലിയ സന്തോഷത്തിലാണ് . കൂടുതല്‍ സൗകര്യപ്രദമായ ഒരു ജീവിതം ഇനിയെങ്കിലും ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.
ഇന്ത്യയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായി ലഡാക്കിലെ പല ഗ്രാമങ്ങളും ഇന്നും അടിസ്ഥാന സൌകര്യമില്ലാതെ കുഴയുകയാണ്. ലഡാക്കിനെ വികസന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. ഇതിൻറെ ഭാഗമായി പല പദ്ധതികളും പ്രദേശത്ത് നടപ്പാക്കി വരികയാണ്.
സമുദ്രനിരപ്പില്‍ നിന്നും 15,620 അടി മുകളിലുള്ള സിസിര്‍-ലാ ചുരത്തിലൂടെയാണ് ഇവിടേക്കുള്ള വഴി. വേനല്‍ക്കാലങ്ങളില്‍ മാത്രമാണ് ഈ വഴി തുറക്കുക. അതുകൊണ്ടുതന്നെ ശൈത്യസമയത്ത് ഇവിടം പുറംലോകത്ത് നിന്നും പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടും.
ഇവിടത്തെ പ്രാദേശിക ടൂറിസം മേഖലയിലും ഇതോടെ ഉണര്‍വ് പ്രകടമാകും എന്നാണു കരുതുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ ലേയില്‍ നിന്നും 165 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. ഇവിടെയെത്താന്‍ ലേയിൽ നിന്ന് ലമയൂർ ബുദ്ധമതകേന്ദ്രത്തിലേക്ക് പോകുന്ന വഴിയില്‍, കാർഗിൽ-ലേ ഹൈവേയിൽ നിന്ന് ഇടത്തായി വാൻലയിലേക്ക് തിരിയുക. തുടര്‍ന്ന് 3 മണിക്കൂർ ഡ്രൈവ് ചെയ്‌താല്‍ സിസിർ-ലാ പാസില്‍ എത്തും. മനോഹരമായ ഹിമാലയക്കാഴ്ച്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
Post Your Comments