ലണ്ടന്‍ : കോവിഡ് വാക്‌സിൻ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടൻ . ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കൻ അയര്‍ലന്‍ഡില്‍ ഈയാഴ്ച ആദ്യംതന്നെ വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
Read Also : കോൺഗ്രസിനെ രക്തം കുടിക്കുന്ന കുളയട്ടയോട് ഉപമിച്ച് ബിജെപി നേതാവ്
വാക്‌സിന്‍ വിതരണം ആദ്യമായി തുടക്കം കുറിക്കുന്ന സാഹചര്യം ലോകം മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റല്‍ ഹബ്ബുകളില്‍ വാക്‌സിന്‍ എത്തിച്ചു കഴിഞ്ഞു.
ഫൈസര്‍/ബയേൺടെക് വാക്‌സിന്റെ 40 ലക്ഷം ഡോസുകള്‍ ഡിസംബര്‍ അവസാനത്തോടെ ലഭ്യമാകുമെന്നാണ് യു.കെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. ഫൈസറിന്റെ വാക്‌സിന്‍ രോഗബാധയെ 95 ശതമാനവും പ്രതിരോധിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളത്. വാക്‌സിന്റെ നാല് കോടി ഡോസുകള്‍ക്കാണ് യുകെ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിന് വാക്‌സിന്‍ നല്‍കാനെ ഇത് മതിയാകൂ.
Post Your Comments