തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കിയ ഉന്നതന്റെ പേരിലെ സൂചന പുറത്തുവിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോടതി വ്യക്തമാക്കിയ ഉന്നതന്‍ ഭഗവാന്റെ നാമധാരിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
Read Also : കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി
കേസില്‍ ഒരു ഉന്നതന് മാത്രമല്ല പങ്കെന്നും നാലോ അഞ്ചോ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളം ഞെട്ടുന്ന കഥകളാണ് ഇനി പുറത്തുവരാനുള്ളത്. ഭരണസംവിധാനമാകെ സ്വര്‍ണക്കള്ളക്കടത്തിന് സഹായം നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് കോടതിക്ക് ലഭിച്ചത്. എന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നവരോ ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കാന്‍ തയ്യാറായിട്ടില്ല.കേസിലെ ഉന്നതന്‍ ആരാണെന്ന പേര് ഇപ്പോള്‍ പറയുന്നില്ല. നിയമപരമായി പേരുകള്‍ പുറത്തുവരുന്നതാണ് നല്ലത്. പ്രസേനനെ കൊന്നത് ആരുവാന്‍ പോലും എന്ന് ചോദിച്ചപ്പോള്‍ പ്രസേനനെ കൊന്നത് ഈശ്വരന്‍ പോലും എന്നാണ് മറുപടി പറഞ്ഞത്. ഭഗവാന്റെ പര്യായപദങ്ങളാണ് ഭാരതത്തിലെ പേരുകളെല്ലാംമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സ്വപ്നയേയും സംഘത്തേയും കള്ളക്കടത്തിന് സഹായിച്ചത് ആരൊക്കെയാണെന്ന് തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. തെറ്റ് പറ്റിപോയെങ്കില്‍ അത് ഏറ്റു പറയാനും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തയ്യാറാകണം. അത് കാണിക്കാതെ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രചരണം നടത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments