ജയ്പൂര്‍: മന്ത്രവാദിനിയെന്ന് മുദ്രകുത്തി 22 കാരിക്ക് ക്രൂര മർദ്ദനവുമായി ഭര്‍തൃവീട്ടുകാരുർ. രാജസ്ഥാനിലെ ഭില്‍ബാരയിലാണ് സംഭവം. യുവതിയെ വീട്ടുകാര്‍ കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചതായും തലമുടി മുറിച്ചുമാറ്റിയതായും പൊലീസ് പറഞ്ഞു.
യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. അതിനുശേഷം ഭര്‍തൃവീട്ടുകാരുടെ സ്വഭാവം മാറിയതെന്നും മകളുമായി നിരന്തരം വഴക്കിട്ടിരുന്നതായി പിതാവ് പരാതിയില്‍ പറയുന്നു. അതിന് പിന്നാലെ മകളെ വീട്ടിലേക്ക് വരാനും അനുവദിച്ചില്ലെന്ന് പിതാവ് പറഞ്ഞു.
read also: ഇസ്ലാമിക നിയമങ്ങള്‍ ഇപ്പോഴുള്ള രീതിയില്‍ തന്നെ മുന്നോട്ട് പോകണം: സാദിഖലി ശിഹാബ് തങ്ങള്‍
മന്ത്രവാദിനിയെന്ന് വിളിച്ചാക്ഷേപിച്ചുകൊണ്ട് മകളുടെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ജൂണ്‍ 24നാണ് തലമുടി വെട്ടിമാറ്റിയത്. മകളെ കല്ലുകൊണ്ടു ക്രൂരമായി മര്‍ദിച്ചു. വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അവശയായ നിലയിലാണ് മകളെ കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പരാതിയിൽ പിതാവ് പറയുന്നു.
Post Your Comments