KeralaLatest NewsNewsIndia

രണ്ടാം ക്യാമ്പസ്സിന് ഗുരുജിയുടെ പേര്‌ ഇഷ്ടമില്ലാത്തവർ അല്പം ഉപ്പും കൂട്ടി കടിച്ചു നിർവൃതി അടയുക: എം.ടി. രമേശ്

ഇടത് - വലത് മുന്നണികളെ പരിഹസിച്ച് എം ടി രമേശ്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിനു ഗുരുജിയുടെ പേര് നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ ഇടത് – വലത് മുന്നണികൾക്ക് ഒരേ സ്വരമായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഫേസ്ബുക്കിലൂടെയായിരുന്നു എം.ടി രമേശിന്റെ പ്രതികരണം. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിനു ഗുരുജിയുടെ പേര് നൽകിയ കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. യുഗപുരുഷനായ ഗുരുജിയുടെ പേരുപോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത പടുപാമര വൃന്ദങ്ങൾ ഓരിയിടട്ടെ, ന്യൂനപക്ഷ വർഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോൺഗ്രസ്സിനും ഗുരുജിയുടെ പേര് കേൾക്കുമ്പോൾ അൽപം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവർത്തിയുള്ളു.

Also Read:ആർട്ടിക്കിൾ 301 വായിച്ചാൽ കർഷകന് നന്മ ചെയ്യുന്ന നിയമത്തെ കുറിച്ച് ബോധ്യം വരും: കാപട്യങ്ങൾ തിരിച്ചറിയുകയും

പൂജനീയ ഗുരുജി പടുത്തുയർത്തിയ മഹാസംഘ വൃക്ഷത്തിന്റെ തണലിൽ സ്വയം സമർപ്പിച്ച് ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗുരുജിയുടെ പേരിട്ടതിൽ സഖാക്കൾക്ക് ഇത്ര ഖേദമുണ്ടായിട്ട കാര്യമില്ല.എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ കോഴിക്കോട്ടെ ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറങ്ങിയതിന്റെ പേരിലാണ്.

തന്റെ 34ആം വയസ്സിൽ ആർ എസ് എസ് സർസംഘചാലകായി 33 വർഷത്തോളം ആ പദവിയിലിരുന്ന്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആർ എസ്സിന് ശക്തിപകർന്ന ഗുരുജി പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്തായി നിന്നു. ഇക്കാണുന്ന സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവും ഗുരുജി തന്നെ. ക്യാമ്പസ് ശ്രീ ഗുരുജി മാധവ് സദാശിവ്യുടെ ആദർശങ്ങൾ അന്നെന്ന പോലെ ഇന്നും പ്രസക്തമാണ്. ഗോൾവാൾക്ക’ർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ ക്യാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്ന നാമത്തിൽ തന്നെ രണ്ടാമത്തെ ക്യാംപസ് അറിയപ്പെടും. അതിൽ അത്രക്ക് സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്ക് ചിലപ്പോൾ മാറുമായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button