സിപിഎം കളമശേരി മുന്‍ എരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ സിപിഎം അന്വേഷണ റിപ്പോർട്ട് പുറത്ത്. കളമശേരി മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ സക്കീർ ഹുസൈൻ കെട്ടിപ്പൊക്കിയത് 4 വമ്പൻ വീടുകളാണ്. 2018ലാണ് അവസാനമായി വീട് വാങ്ങിയത്. അതും 76 ലക്ഷം രൂപയ്ക്ക്.
ക്രമാധീതമായി വൻ തോതിൽ സക്കീർ ഹുസൈൻ സ്വത്ത് സമ്പാദനം നടത്തിയെന്ന് സി പി എം തന്നെ റിപ്പോർട്ടിൽ പറയുന്നു. സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാൻ കാരണമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ, പാർട്ടി അംഗങ്ങളുടെ പൂർണമായ സ്വത്തുവിവരങ്ങൾ പാർട്ടിക്കുള്ളിൽ തന്നെയുണ്ടെന്നും തിരിമറി നടത്താൻ കഴിയില്ലെന്നുമുള്ള വിജയരാഘവന്റെ പ്രതികരണമാണ് നുണയാണെന്ന് തെളിയുന്നത്.
Also Read: സിപിഎമ്മിന് തലവേദനയായി രവീന്ദ്രന്റെ ഇടപാടുകള്‍ , ചോദ്യം ചെയ്യലിന് കരുക്കള്‍ നീക്കി ഇഡി
സക്കീർ ഹുസൈൻ തുടർച്ചയായി സ്ഥലവും വീടും വാങ്ങുന്നുവെന്നത് മനസിലാക്കിയ പാർട്ടി ഇക്കാര്യത്തിൽ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുശേഷവും സക്കീർ ഹുസൈൻ സ്വത്ത് അനധികൃതമായി സമ്പാദിച്ചതാണ് പാർട്ടിയെ ചൊടിപ്പിച്ചത്. പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് നിരവധി തവണ വിദേശയാത്രകൾ നടത്തിയതായും തെളിഞ്ഞു.
Also Read: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇഡിയുടെ റെയ്ഡ്
കിംഗ് മേക്കറായി പാർട്ടിയിൽ വിലസിയിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാനാകാത്തതിനേയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനിടെ സക്കീർ ഹുസൈന്റെ അനധികൃതമായ സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഇ.ഡിക്ക് കത്തയച്ചു. പരാതിയിന്മേൽ അന്വേഷണം ഉടനുണ്ടാകും.
Post Your Comments