കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളുടെ വീടുകളിൽ വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. നേതാക്കളുടെ പണം ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെടുക്കുന്നതിനാണു പരിശോധന എന്നാണ് അറിയുന്നത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് കൊച്ചി, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നേതാക്കളുടെ വീടുകളിൽ റെയ്ഡ് ആരംഭിച്ചത്. കൊച്ചി കളമശേരിയിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഇ.എം. അബ്ദുൽ റഹ്മാന്റെ വീട്ടിൽ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. റസ്രുദീൻ ഇളമരത്തിന്റെ മലപ്പുറത്തുള്ള വീട്ടിലും കരമന അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
Read Also: ഡൽഹിയിൽ നടക്കുന്നത് ശാഹീന്‍ബാഗ് 2.0; പിന്നിൽ തുക്ഡേ-തുക്ഡേ ഗാങ് മനോജ് തിവാരി
എന്നാൽ കൊച്ചിയിൽനിന്നുള്ള സംഘമാണ് ഇവിടങ്ങളിൽ പരിശോധന നടത്തുന്നത് എന്നാണ് അറിയുന്നത്. ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും പണമിടപാട് സംബന്ധിച്ച വിവരങ്ങളും പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളിൽനിന്ന് ഇഡി ചോദിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുൻനിര നേതാക്കളുടെ എല്ലാം വീടുകളിൽ ഒരേസമയം പരിശോധന നടത്തുന്നത്. കൂടുതൽ നേതാക്കളുടെ വീടുകളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
Post Your Comments