തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചരണ പരിപാടികളിൽ എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ടെന്നും എന്നാൽ ഇല്ലാത്തത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുപക്ഷ ഭരണത്തിനെതിരായി ജനങ്ങൾ മുന്നോട്ടു വരുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് രംഗത്ത് കാണാൻ കഴിയുന്നതെന്നും അതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പുറത്തിറങ്ങാത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാർക്സിസ്റ്റ് പാർട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടായിരിക്കുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.
Post Your Comments