KeralaLatest NewsIndiaNews

കാർഷിക നിയമം: പൊട്ടക്കുളത്തിൽ കിടക്കുന്ന തവളകൾക്കു തിരിച്ചറിയാത്തതിനെ കുറിച്ച് ജിതിൻ കെ ജേക്കബ്

കാർഷിക നിയമം നടപ്പിലാക്കിയ സംഭവത്തിൽ കർഷകർ നടത്തിവരുന്ന പ്രതിഷേധ സമരം 10 ദിവസം പിന്നിടുകയാണ്. വിഷയത്തിൽ എന്തുകൊണ്ടാണ് പഞ്ചാബിലെ രണ്ട് ലക്ഷം കർഷകർ മാത്രം പ്രതിഷേധവുമായി എത്തിയിരിക്കുന്നതെന്ന് ചോദിക്കുകയാണ് ജിതിൻ കെ ജേക്കബ്. കേന്ദ്രസർക്കാർ പാസ്സാക്കിയ 3 പുതിയ കർഷക നിയമ ഭേദഗതിയുടെ ഗുണവും ദോഷവും രാജ്യത്തെ എല്ലാ കർഷകരെയും ഒരുപോലെ ബാധിക്കുമെന്നിരിക്കേ എന്തുകൊണ്ടാണ് പഞ്ചാബിലുള്ളവർ മാത്രം പ്രതിഷേധവുമായി രംഗത്ത് വരുന്നു? ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രധാൻ മന്ത്രി കിസാൻ പദ്ധതി പ്രകാരം രാജ്യത്ത് പെൻഷൻ വാങ്ങുന്നത് 9 കോടി കർഷകരാണ്. ഒരു 2.5 മുതൽ 3 കോടി കർഷകർ അല്ലാതെയും രാജ്യത്ത് ഉണ്ട് എന്ന് കരുതുക. കേന്ദ്രസർക്കാർ പാസ്സാക്കിയ 3 പുതിയ കർഷക നിയമ ഭേദഗതിയുടെ ഗുണവും ദോഷവും രാജ്യത്തെ എല്ലാ കർഷകരെയും ഒരുപോലെ ബാധിക്കുന്നതല്ലേ? അതെന്താ പഞ്ചാബിലെ രണ്ട് ലക്ഷം കർഷകർക്ക് മാത്രം പോട്ടെ, 2 ലക്ഷം എന്നൊക്കെ പറഞ്ഞാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് – ജിഹാദി മാധ്യമ സഖാപ്പികൾക്ക് കുറച്ചിലാകും, അതുകൊണ്ട് 10 ലക്ഷം കർഷകർക്ക് മാത്രം പ്രശ്നമായി തോന്നുന്നത്?

ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക സംസ്ഥാനം എന്നത് ബംഗാൾ ആണ്, പിന്നെ ഉത്തർ പ്രദേശും. അവിടെയുള്ള കോടിക്കണക്കിന് കർഷകർക്ക് പുതിയ കാർഷിക നിയമത്തിൽ ഉൽകണ്ഠ ഒന്നും ഇല്ലാത്തത് എന്തുകൊണ്ടാണ്. കേരളം ഒഴികെയുള്ള ഒട്ടു മിക്ക സംസ്ഥാനങ്ങളിലെയും ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗം കൃഷിയും, അതുമായി ബന്ധപെട്ടു കിടക്കുന്ന മറ്റ് സെക്ടറുകളും ആണ്. കാർഷിക മേഖല അതിശക്തമായ മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക, മധ്യപ്രദേശ്, UP, ബീഹാർ, രാജസ്ഥാൻ തുടങ്ങിയ വമ്പൻ സംസ്ഥാങ്ങളിലെ കർഷകർക്ക് എന്തെ ഈ നിയമത്തിൽ അപാകത ഒന്നും തോന്നാത്തത്?

Also Read: മോദി സർക്കാരിന്റെ കാർഷിക നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ല; കൃഷി മന്ത്രി വി എസ് സുനിൽകുമാർ

നിലവിലുള്ള മണ്ഡി സമ്പ്രദായത്തിൽ നിന്ന് മാറിയ മഹാരാഷ്ട്രയിലെ ഒരു കർഷക കൂട്ടായ്മയ്ക്ക് മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ 10 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു എന്ന വാർത്ത ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. അതായത് പുതിയ രീതിയിലേക്ക് മാറിയപ്പോൾ കർഷകരുടെ വരുമാനം വർധിക്കുകയാണ് ചെയ്തിരിക്കുന്നത്.

കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ തുടങ്ങിയപ്പോൾ ചരക്ക് കൂലി ലാഭം, മണ്ടിയിൽ കൊടുക്കുന്ന ഫീസ് ലാഭം അതിലെല്ലാം ഉപരി ഇടനിലക്കാരെ പൂർണമായും ഒഴിവാക്കാനും കഴിഞ്ഞു. ഇതൊന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് – ജിഹാദി മാധ്യമ നപുംസകങ്ങൾ റിപ്പോർട്ട് ചെയ്യില്ല. കേരളത്തിലെ പൊട്ടകിണറ്റിൽ കിടക്കുന്ന തവളകൾക്ക് അറിയാത്ത ഒരു കാര്യം കൂടി പറയാം, ഈ മിനിമം സപ്പോർട്ട് പ്രൈസ് എന്നത് എന്നും വാർത്തകളിൽ മാത്രം കാണുന്നതാണ്. ഉൽപ്പന്നത്തിന് ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞ് ഇടനിലക്കാർ സർക്കാർ പ്രഖ്യാപിക്കുന്ന MSP യെക്കാൾ കുറഞ്ഞ വിലയ്ക്കാണ് അവരിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിയിരുന്നത്.

കോര്പറേറ്റ്, ബൂർഷ്വ, കുത്തക, അംബാനി, അദാനി എന്നൊക്കെ പറഞ്ഞാൽ എന്തിനെയും വളച്ചൊടിക്കാമല്ലോ അല്ലേ. ശരിക്കും കർഷകരെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുന്ന വലിയ വിപ്ലവമാണ് നിയമ ഭേദഗതിയിലൂടെ നടന്നിട്ടുള്ളത്. നിലവിലെ മണ്ഡി സംവിധാനത്തെ നിയന്ത്രിക്കുന്നത് മുഴുവൻ ഇടനിലക്കാരും, ലോക്കൽ രാഷ്ട്രീയക്കാരും ആണ്. കർഷകരെ ചൂഷണം ചെയ്യുന്ന ആ വർഗ്ഗത്തെ ഇല്ലാതാക്കുന്നതാണ് പുതിയ കർഷക നിയമം. അതിനെതിരെയാണ് ഇപ്പോഴത്തെ സമരം.

Also Read: സമരത്തിനിറങ്ങാതെ പാടത്തിറങ്ങി : മഹാരാഷ്ട്രയിലെ കൃഷിക്കാര്‍ക്ക് പുതിയ നിയമം കൊണ്ട് ലഭിച്ചത് കോടികളുടെ ലാഭം

ഈ ഇടനിലക്കാർ എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ സർക്കാർ പദ്ധതികളിൽ നിന്ന് കമ്മീഷൻ അടിച്ചുമാറ്റുന്ന അന്തം നേതാക്കളും, അവരുടെ കുടുംബങ്ങളും ഇല്ലേ, അത് തന്നെ. ഇവിടെ നമ്മുടെ നികുതിപ്പണത്തിൽ നിന്ന് കയ്യിട്ട് വാരുന്നു എങ്കിൽ അവിടെ കർഷകരെ ചൂഷണം ചെയ്തു കൊള്ള നടത്തുന്നു. നമ്മുടെ നാട്ടിൽ ആ കമ്മീഷൻ പരിപാടിക്ക് കേന്ദ്ര ഏജൻസികൾ തടയിട്ടപ്പോൾ സമരം എന്ന് പറഞ്ഞ് അന്തങ്ങൾ തെരുവിൽ ഇറങ്ങിയില്ലേ, അതുപോലെയാണ് കർഷകരെ ചൂഷണം ചെയ്തിരുന്ന ഇടനിലക്കാരെ നിലക്ക് നിർത്തുന്ന നിയമം വന്നപ്പോൾ അവിടെയും സമരത്തിന് ഇറങ്ങിയത്.

കർഷക സമരം എന്ന ലേബലിൽ ഇപ്പോൾ നടക്കുന്നത് കമ്മീഷൻ ഏജന്റുമാരുടെ സമരമാണ്. കേരളത്തിലെ അന്തങ്ങൾ കുത്തക ബൂർഷ്വാകൾ എന്ന് വിളിക്കാറില്ലേ, അതാണ് ഇക്കൂട്ടർ. ഈ കമ്മീഷൻ ഏജന്റുമാർ വലിയ കോടീശ്വരന്മാരും, മിൽ ഉടമകളും, രാഷ്ട്രീയക്കാരും ഒക്കെയാണ്. കാലാകാലങ്ങളായി നടത്തിക്കൊണ്ടിരുന്ന ചൂഷണം ഇനി നടക്കില്ല എന്ന് കണ്ടപ്പോൾ പാവങ്ങളായ കുറെ കർഷകരെയും തെറ്റിദ്ധരിപ്പിച്ച് സമരം എന്നും പറഞ്ഞിറങ്ങിയതാണ്.

Also Read: ആർട്ടിക്കിൾ 301 വായിച്ചാൽ കർഷകന് നന്മ ചെയ്യുന്ന നിയമത്തെ കുറിച്ച് ബോധ്യം വരും: കാപട്യങ്ങൾ തിരിച്ചറിയുകയും

CAA വന്നാൽ ഇന്ത്യയിലെ മുസ്ലിങ്ങൾ എല്ലാം പാകിസ്താനിലേക്ക് പോകേണ്ടിവരും എന്ന് പറഞ്ഞ് കലാപം ഉണ്ടാക്കാൻ നോക്കിയ സുടാപ്പി ഏർപ്പാട് തന്നെയാണ് ഇവിടെയും നടക്കുന്നത്. എത്രയൊക്കെ സമരം ചെയ്താലും കേന്ദ്ര സർക്കാർ പിന്നോട്ട് പോകില്ല. സെപ്റ്റംബർ 27 നാണു പുതിയ കാർഷിക നിയമത്തിൽ രാഷ്ട്രപതി ഒപ്പിട്ടത്. അതിന് ശേഷം നടന്ന ബീഹാർ തിരഞ്ഞെടുപ്പിലും, ഇന്ത്യയുടെ കാർഷിക ബെൽറ്റ് ഉൾപ്പെടുന്ന പത്തിലധികം സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞടുപ്പുകളിലും ബിജെപി വമ്പൻ വിജയം നേടി. എന്തുകൊണ്ട് ആ സംസ്ഥാനങ്ങളിലെ കർഷകർ നിയമത്തിനെതിരെ തിരിഞ്ഞില്ല എന്ന് മാത്രമല്ല ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു? കാരണം അവന്റെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായി അത് തന്നെ.

നമ്മുടെ കർഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കാനാണ് സർക്കാർ നിയമം കൊണ്ടുവന്നത്. ഉടൻ കോർപ്പറേറ്റ്,ബൂർഷ്വാ, കുത്തക എന്നൊക്കെ പറഞ്ഞ് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തുടച്ചുനീക്കിയ കുറെ രാഷ്ട്രീയ പാർട്ടികളും, രാജ്യത്ത് കലാപം ഉണ്ടാക്കി അരക്ഷിതാവാസ്ഥ ഉണ്ടാക്കാൻ നടക്കുന്ന കമ്മ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടും, ബിസിനസ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റും, വിലകൂടിയ ഈന്തപ്പഴവും കൊടുത്താൽ ആരുടെ കാലും നക്കുന്ന മാധ്യമ സഖാപ്പികളും ഒരുമിച്ചു നിന്ന് തെറ്റിദ്ധാരണ പരത്തി ആളിക്കത്തിക്കുന്നു.

ഇടനിലക്കാരെ ഒഴിവാക്കി കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് സർക്കാർ ലക്‌ഷ്യം. MSP എടുത്തു കളയില്ല എന്ന് ആവർത്തിച്ച് സർക്കാർ പറഞ്ഞിട്ടും സമരവുമായി മുന്നോട്ട് പോകുന്നതിന്റെ ഉദ്ദേശം കമ്മീഷൻ ഏജന്റുമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. 2013-14 ലേലയും ഇപ്പോഴത്തെയും താങ്ങുവില (MSP) നോക്കിയാൽ മനസിലാകും കേന്ദ്ര സർക്കാർ ആരുടെ ഭാഗത്താണ് എന്ന്.

Also Read: കർഷകർ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍

ആകെയുള്ള കർഷകരുടെ 1% ത്തിന്റെ പോലും പിന്തുണയില്ലാതെ ഇടനിലക്കാരും, അന്തങ്ങളും ജിഹാദികളും പിന്നെ കുറെ മാധ്യമ സഖാപ്പികളും ചേർന്ന് നടത്തുന്ന ഈ നാടകത്തിലും പരാജയം ഉണ്ടാകുക ആർക്കായിരിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ.ഇന്ത്യയിലെ 86% കർഷകരും ചെറുകിടക്കാരാണ്. 2022 നകം അവരുടെ വരുമാനം ഇരട്ടി ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് പറ്റില്ല, അവർ എന്നും പട്ടിണി കിടക്കണം, അവരുടെ ഉൽപ്പന്നങ്ങൾക്ക് വിലകിട്ടരുത് എന്ന കടുത്ത വാശിയിലാണ് കമ്മ്യൂണിസ്റ്റ് – ജിഹാദി-മാധ്യമ സഖാപ്പി കൂട്ടുകെട്ട്.

കർഷക ആത്മഹത്യ നടക്കുമ്പോൾ അതിനെതിരെ പൂങ്കണ്ണീർ ഒഴുക്കുന്ന ഊളകൾ കർഷകരുടെ വരുമാനം കൂട്ടാനും, ഉൽപ്പാദനക്ഷമതയും, കയറ്റുമതിയും ഉയർത്താനും ശ്രമിക്കുമ്പോൾ അതിനെതിരെ രംഗത്ത് വരുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ആർക്കും മനസിലാകും. കേരളത്തിലെ കുറെ കോമാളി അന്തങ്ങൾ സ്റ്റാൻഡ് വിത്ത് ഫാർമേഴ്‌സ് എന്നൊക്കെ സോഷ്യൽ മീഡിയയിൽ പോട്ടം ഇടുന്നുണ്ട്. ഇതേ കോമാളികൾ തന്നെയാണ് അന്തംകമ്മി സർക്കാർ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരും കർഷകരെ വെടിവെച്ചു കൊന്നപ്പോൾ അവരെ വർഗ്ഗ വഞ്ചകരാക്കി ചിത്രീകരിച്ചതും. ഉളുപ്പില്ലാത്ത ഇവറ്റകളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഒരുകാര്യം പറയാം, ഇതിന്റെ പേരിൽ രാജ്യത്ത് കലാപം ഉണ്ടാക്കാം എന്ന് കരുതേണ്ട. അപ്പോൾ നിലവിളി നടക്കട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button