തിരുവനന്തപുരം : സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെയാണ് മോദി സർക്കാർ കാർഷിക നിയമം പാസാക്കിയതെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ . ഏകപക്ഷീയമായി ഇത്തരം നിയമങ്ങള്‍ പാസാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കൃഷി മന്ത്രി ഈക്കാര്യം പറഞ്ഞത്.
ഈ നിയമങ്ങള്‍ പാസാക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും ബാധ്യതയില്ല. ഏതായാലും ഈ കരിനിയമങ്ങള്‍ ഒരുകാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ തയ്യാറല്ല എന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
കാർഷിക ബില്ല് മോദി സർക്കാർ ഉടൻ പിൻ വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് സമരം ഒത്തു തീര്‍പ്പാക്കണം. ക്രിയാത്മകവും ആത്മാര്‍ത്ഥവുമായ കൂടിയാലോചനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Post Your Comments