ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിം, ഫാന്റസി സ്‌പോര്‍ട്‌സ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എഎസ്സിഐ) മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ഗെയിമുകളില്‍ പങ്കുചേരുന്നതു മറ്റൊരു ജോലി പോലെയാണെന്ന പ്രചാരണങ്ങള്‍ പാടില്ല, 18 വയസ്സില്‍ താഴെയുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്നതാകരുത് പരസ്യം, ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ സമ്പന്നനാകാമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ പാടില്ല, ഗെയിമുകളില്‍ പങ്കെടുക്കുന്നവര്‍ മറ്റുള്ളവരെക്കാള്‍ നേട്ടമുണ്ടാക്കുന്നെന്ന പരാമര്‍ശങ്ങളും ഒഴിവാക്കണം, സാമ്പത്തികമായി റിസ്‌കുണ്ടെന്ന മുന്നറിയിപ്പ് പരസ്യങ്ങള്‍ക്കൊപ്പം നല്‍കണം, നിയമംവഴി നിരോധനമുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കുന്നതാകരുത് പരസ്യങ്ങളെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ഓള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷന്‍ (എഐജിഎഫ്), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്റസി സ്‌പോര്‍ട്‌സ്, ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമാണു മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ എഎസ്സിഐയും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Post Your Comments