മുംബൈ : രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് പ്രസംഗിച്ച എന്‍സിപി നേതാവ് ശരദ് പവാറിന് കോണ്‍ഗ്രസ് നേതാവിന്റെ മുന്നറിയിപ്പ്. കോൺഗ്രസ് സര്‍ക്കാര്‍ തകരാതെ നില്ക്കണമെങ്കില് തങ്ങളുടെ നേതാക്കള്‍ക്കെതിരെയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് യശോമതി താക്കൂര്‍ പറഞ്ഞു.
ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാര്‍ തകരാതെ നോക്കേണ്ടത് പവാറിന്റെ ഉത്തരവാദിത്തം കൂടിയാണെന്നും യശോമതി താക്കൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ തകരാതെയിരിക്കണമെങ്കില് സഹപ്രവര്‍ത്തകര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്. എല്ലാവരും സഖ്യസര്‍ക്കാരിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കണം. കോണ്‍ഗ്രസിന്റെ നേതൃത്വം ശക്തവും സുസ്ഥിരവുമാണെന്നും യശോമതി താക്കൂര്‍ വ്യക്തമാക്കി.
Post Your Comments