Latest NewsNewsIndia

പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യ്; സര്‍ക്കാരിനോട് തേജസ്വിയാദവ്

കര്‍ഷകര്‍ക്കായി കഴുമരത്തിലേറാനും ഞാന്‍ തയ്യാറാണ്.' തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.

പറ്റ്ന: നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ‌ പ്രതിപക്ഷനേതാവായ തേജസ്വിയാദവ്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച്‌ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി യാദവ് രംഗത്തെത്തിയത്.

Read Also: എന്റെ ദേശസ്നേഹം തെളിയിക്കേണ്ട കാര്യമില്ല: ഉവൈസി

‘ബിഹാര്‍ സര്‍ക്കാരിനെ നയിക്കുന്ന ഭീരുവായ മുഖ്യമന്ത്രി തങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അതും കര്‍ഷകരുടെ ശബ്ദത്തിനൊപ്പം നിന്നതിന്. നിങ്ങള്‍ക്ക് ശരിക്കും അധികാരം ഉണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ തന്നെ സ്വയം കീഴടങ്ങാം. കര്‍ഷകര്‍ക്കായി കഴുമരത്തിലേറാനും ഞാന്‍ തയ്യാറാണ്.’ തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button