അഞ്ജു പാർവതി പ്രഭീഷ്
സദ്ദുദേശ്യത്തോടെ കർഷകന് നന്മ ചെയ്യുന്ന ഏത് രാഷ്ട്രീയത്തെയും നിയമഭേദഗതിയേയും കയ്യടിച്ചു അംഗീകരിക്കുന്നതിനൊപ്പം നിന്നുകൊണ്ട് ഭരണഘടനയിൽ സുവൃക്തമായി പറഞ്ഞിട്ടുളള ആർട്ടിക്കിൾ 301 ഒരിക്കൽ കൂടി ഉറക്കെ വായിക്കുന്നു . Article 301 in The Constitution Of India Freedom of trade, commerce and intercourse Subject to the other provisions of this Part, trade, commerce and intercourse throughout the territory of India shall be free.
ഭരണഘടന നിലവിൽ വന്ന് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ന് കർഷകസമരത്തെ മുന്നിൽ നിന്നു നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അറുപതാണ്ടോളം ഭരിച്ചിട്ടും ഈ ഭരണഘടനയിലെ ആർട്ടിക്കിൾ 301 മുന്നോട്ടുവച്ച ആശയത്തെ എന്തുകൊണ്ട് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല അഥവാ ശ്രമിച്ചില്ലാ എന്നതിലുണ്ട് രാഷ്ട്രീയ ദല്ലാളന്മാരുടെ കർഷകരോടുള്ള കപട സ്നേഹത്തിന്റെ യഥാർത്ഥ മുഖം .കർഷകനാണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന് അക്ഷരം തെറ്റാതെ ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും വാദിക്കുന്നുണ്ടെങ്കിലും ഈ നട്ടെല്ലിന് ശരിയായ ബലം കിട്ടത്തക്ക തരത്തിലുള്ള എന്ത് കാര്യങ്ങളാണ് 1947 നു ശേഷം ഇവിടെ കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ഭരിച്ചവർ ചെയ്തത്?
Also Read: കർഷക രോഷം പത്താം ദിവസത്തിലേക്ക്; മൂന്നാംഘട്ട ചര്‍ച്ച ഇന്ന്
വന്‍കിട മുതലാളിമാര്‍ക്ക് കടം കയറിയാല്‍ നിയമത്തെവെട്ടിച്ച് വിദേശത്തേയ്ക്ക് കടക്കാം. എന്നാൽ കടം കയറിയകര്‍ഷകനു ഒഴുമുഴം കയറില്‍ ജീവനൊടുക്കണം. മഴയുമായി മാത്രമല്ല മരണവുമായും ചൂതുകളിക്കണം. മുന്‍സര്‍ക്കാരുകള്‍ തുടങ്ങിവെച്ചതും തുടർന്നു പോന്നതുമായ തെറ്റായനയങ്ങള്‍ അതേ പോലെ ബി.ജെ.പിയും തുടരുന്നുവെന്നുതന്നെയാണ് പുതിയ കാർഷികബിൽ വരുംവരെയും കരുതിയത്. ആ മൂന്നു ബില്ലുകൾ മുന്നോട്ട് വയ്ക്കുന്നത് കർഷകരെ ദ്രോഹിക്കുന്നതിനേക്കാൾ അവർക്ക് ഗുണകരമാവുന്ന ഒന്നാണെന്നു തന്നെയാണ് കരുതുന്നത്. ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ വേണമെന്ന് ശഠിക്കുന്ന ഇടതുപക്ഷം ഈ ബില്ലിനെ എതിർക്കുന്നത് സ്വാഭാവികം. എന്നാൽ 2019 ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ നിലവിലെ കാർഷികനിയമങ്ങളുടെ പരിഷ്കാരങ്ങൾ ഏറെക്കുറെ ഇതു പോലെ തന്നെ മുന്നോട്ട് വച്ച കോൺഗ്രസ്സ് ഇപ്പോൾ എന്തുകൊണ്ട് ഇത് എതിർക്കുന്നുവെന്ന് മനസ്സിലാവുന്നില്ല. വോട്ടുരാഷ്ടീയത്തിനു വേണ്ടി പാവം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതല്ല ജനാധിപതൃമര്യാദ.
മിനികൂപ്പറിലേറി വരുന്ന മുതലാളിത്തത്തിന് നൂറുചുവപ്പന്‍ അഭിവാദ്യം പറയലല്ല യഥാര്‍ത്ഥ കാർഷികപ്രേമമെന്നു തിരിച്ചറിയാത്തവരാണ് ഇവിടെ കേരളത്തിലിരുന്നുകൊണ്ട് ഡൽഹിയിലെ കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ എന്നതാണ് ഏറ്റവും വലിയ ഐറണി. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ കോര്‍പ്പറേറ്റ് ദല്ലാള്‍ പണിയെ ഇതുവരെയും വിമർശിക്കാൻ മനസ്സുകാണിക്കാത്തവരുടെ കർഷക സ്നേഹത്തിലെ പതിര് തിരിച്ചറിയുന്നുണ്ട് യഥാർത്ഥ മനുഷ്യർ. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി വേട്ടകളിലൊന്നായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെ പിന്തുണച്ച ബംഗാള്‍ സിപിഎമ്മിന്‍റെ ചരിത്രം കണ്ടില്ലെന്നു നടിക്കുന്നില്ല. ഒരുപക്ഷേ നന്ദിഗ്രാമിലെയും സിംഗൂരിലെയും പാപങ്ങള്‍ കഴുകിക്കളയാന്‍ സിപിഎം നടത്തുന്ന ശ്രമമായി കൂടിവേണം നിലവിലെ കാർഷികപ്രേമത്തെ കൂട്ടിവായിക്കേണ്ടത്.
Also Read: കർഷകർ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍
ജയ് ജവാനെന്നും ജയ് കിസാനെന്നും ഒരേ ആവേരത്തോടെ ഒരുമിച്ച് വിളിച്ച് ശീലിച്ചതിനാൽ രാഷ്ട്രീയം നോക്കാതെ എന്നും കർഷകർക്കൊപ്പമാണ്. അതു കൊണ്ട് തന്നെ ആ ബില്ലുകൾക്കൊപ്പവുമാണ്. കോർപ്പറേറ്റ് ഭീമന്മാരുടെ സ്വകാര്യ കമ്പനികളിലെ ഹ്യുമനോയിഡ് സംവിധാനത്തെ അഭിനന്ദിച്ച ശേഷം പാർട്ടി സമ്മേളനങ്ങളിൽ വന്ന് അണികളോട് യന്ത്രവത്കരണത്തിൻ്റെ ദൂഷ്യഫലങ്ങൾ അക്കമിട്ടു നിരത്തുന്ന ആ മോഡൽ സോഷ്യലിസത്തിൽ തരിമ്പും വിശ്വാസമില്ലാത്തതിനാൽ കാർഷികബില്ലിനെ അംഗീകരിക്കുന്ന യഥാർത്ഥ കർഷകർക്കൊപ്പമാണ് ഞാൻ!
കേരളത്തിലെ പുരോഗമനവാദികളോടും സീസണൽ കർഷകപ്രേമികളോടും ഇവിടുത്തെ സാമ്പത്തിക-കാർഷിക വിദഗ്ദ്ധരോടും ഒന്ന് ചോദിക്കട്ടെ! നിങ്ങളിൽ എത്ര പേർക്ക് കാർഷികബില്ലിനെ ക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്? ഈ കാർഷിക ബില്ലിൽ എവിടെയാണ് APMC നിർത്തലാക്കുമെന്നും MSP ( താങ്ങുവില) നിർത്തലാക്കും എന്ന് പറഞ്ഞിരിക്കുന്നത്? MSP എന്നതിനു ലീഗൽ പ്രൊട്ടക്ഷൻ ഉണ്ടോ? മുമ്പും ഇല്ലായിരുന്നു ഇപ്പോഴും ഇല്ല. സ്വാമിനാഥൻ കമ്മിഷൻ എഴുതിവച്ചിരിക്കുന്നത് ഇന്ത്യയിലെ 90% ശതമാനം കർഷകർക്കും MSP യെന്നത് എന്താണെന്നുപോലും അറിയില്ലെന്നല്ലേ? സമരത്തിനു ഐകൃദാർഢ്യം നേർന്നവരിൽ എത്ര പേർക്ക് ഈ ബില്ലിൻ്റെ cons പറഞ്ഞുതരാൻ കഴിയും? അതുപോലെ supportersil എത്ര പേർക്ക് ഇതിന്റെ pros വൃക്തമായി കർഷകരിലേയ്ക്ക് എത്തിക്കാൻ കഴിയുന്നുണ്ട്?
1995 മുതൽ 2020 വരെ കാലഘട്ടങ്ങളിൽ 2.96 ലക്ഷം കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കാരണങ്ങൾ എന്താണ്? അത് ഈ കാർഷികബില്ലോ MSPയോ ഒക്കെ ആണോ? അല്ല! അപ്പോൾ കർഷക ആത്മഹത്യ തടയാൻ മുൻസർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ലെന്ന് വ്യക്തം. പുതിയ പരിഷ്കാരങ്ങളും നയങ്ങളും കൊണ്ടു വരാനും പരീക്ഷിക്കാനും തന്നെയല്ലേ ജനങ്ങൾ രാഷ്ട്രീയക്കാരെ അധികാരത്തിലേറ്റുന്നത്? ഈ നിയമം വന്നാൽ യഥാർത്ഥത്തിൽ എന്തു സംഭവിക്കും എന്ന് സപ്പോർട്ടേഴ്സിനും അറിയില്ല എതിർക്കുന്നവർക്കും അറിയില്ല. എല്ലാം ഊഹങ്ങൾ മാത്രമാണ്. അതിനു ആവോളം രാഷ്ട്രീയ മസാല ചേർക്കുന്നുവെന്ന് മാത്രം. പ്രത്യേകിച്ചു അതിന്റെ സാമ്പത്തിക വശങ്ങളും ഫലങ്ങളും എന്താണെന്നു വ്യക്തമാക്കാൻ നാളിതുവരെ ഇരുകൂട്ടർക്കും കഴിഞ്ഞിട്ടില്ല. ഈ പുത്തൻ നയങ്ങൾ പാളിപോയാൽ ഭരണകൂടത്തെ ജനങ്ങൾ താഴെ ഇറക്കും. പിന്നെ പുതിയ ഭരണകൂടം വരും . നിയമം പരിഷ്‌ക്കരിക്കുകയോ ഭേദഗതി വരുത്തുകയോ പുതിയ നിയമമുണ്ടാക്കുകയോ ചെയ്യാമല്ലോ. അതല്ലേ ശരിയായ ജനാധിപത്യരീതി.
ബില്ലിനെ എതിർക്കാതെ എന്തെങ്കിലും അനുകൂലമായി പറഞ്ഞാൽ ഉടനെ സംഘിചാപ്പ കുത്തൽ ട്രെന്റായതിനാൽ ഈ പോസ്റ്റിനെയും സംഘിജൽപനമായി കരുതിയേക്കാം. മോദിവിരുദ്ധതയൊന്നു കൊണ്ടു മാത്രം ഈ ബില്ലിനെ മോശമായി കാണുന്നവരുടെ എണ്ണം കൂടുതലായതിനാൽ ഇത്രയും പറഞ്ഞെന്നുമാത്രം. ആളുടെ GST – നോട്ടുനിരോധനമൊന്നും മഹത്തരമായി കാണുന്നില്ലെങ്കിലും പെട്രോൾ-ഡീസൽവില വർദ്ധന കണ്ടില്ലെന്നു നടിക്കുന്നില്ലെങ്കിലും ടിയാന്റെ കഴിഞ്ഞ 5 വർഷ ഭരണകാലത്തിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാത്ത ഒന്നായ അഴിമതിയെ കണ്ടില്ല എന്നു നടിക്കാത്തതിനാൽ ,കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങളെ അവഗണിക്കാൻ കഴിയാത്തതിനാൽ ഈ ബില്ല് കർഷകരെ ചതിക്കില്ലെന്നു തന്നെ കരുതുന്നു.
Post Your Comments