ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള നാല് നിലക്കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. 8 കുടുംബങ്ങള്‍ക്ക് വീട് നഷ്ട്ടമായിരിക്കുകയാണ്. ഞായറാഴ്ച വെളുപ്പിന് 3 മണിയോടെയാണ് തീ ആളിപ്പടർന്നത്. ഷോർട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്.
ഗ്രാമവാസികളെത്തിയാണ് വീടുകളിലുള്ളവരെ രക്ഷപ്പെടുത്തുകയുണ്ടായത്. 3 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments