കണ്ണൂർ ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ് ചുമത്തി. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് ലഭിച്ച പരാതി. ജോസഫിനെതിരെ തലശ്ശേരി പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് സംഭവം നടന്നത്. പീഡന കേസിൽ ഇര ആയ കുട്ടിയെ തലശ്ശേരി പോക്സോ കോടതിയുടെ നിർദ്ദേശം അനുസരിച്ച് ആണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് അയച്ചത്. എരഞ്ഞോളി യിൽ ഉള്ള സിഡബ്ലൂസിയുടെ ഓഫീസിൽ വെച്ച് ചെയർമാൻ ഇ.ഡി ജോസഫ് ആണ് പെൺകുട്ടിയ്ക്ക് കൗൺസിലിംഗ് നൽകിയത്. ഇതിനിടെ ചെയർമാൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്.
Post Your Comments