ഹൈദരാബാദ് : തെലങ്കാനയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് ബിജെപിയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ശനിയാഴ്ച വ്യക്തമാക്കി. അടുത്തിടെ നടന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) മികച്ച പ്രകടനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ഒരുമിച്ച് ബിരിയാണി കഴിക്കുകയും ജിഎച്ച്എംസി തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുകയും ചെയ്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
” ഹൈദരാബാദ് ഒരു മിനി തെലങ്കാനയാണ്. ജനങ്ങള്‍ നമുക്ക് പിന്തുണ നല്‍കുകയും 48 സീറ്റുകള്‍ നല്‍കി ബിജെപിയെ അനുഗ്രഹിക്കുകയും ചെയ്തു.” – ഹൈദരാബാദ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തെക്കുറിച്ച് ജി കിഷന്‍ റെഡ്ഡി പറഞ്ഞു. ജനങ്ങള്‍ ആസദുദ്ദീന്‍ ഒവൈസിക്ക് എതിരാണ്. 2023-ല്‍ ബിജെപിയെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് തടയാന്‍ ഒവൈസിക്കോ കെസിആറിനോ മറ്റാര്‍ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments