Latest NewsNewsIndia

പുതിയ പാര്‍ലമെന്റ് മന്ദിരം; ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കും

ന്യൂഡൽഹി : രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 10ന് തറക്കല്ലിടും. കെട്ടിടത്തിന്റെ ഭൂമിപൂജയും അന്നേ ദിവസം തന്നെ പ്രധാനമന്ത്രി നടത്തുമെന്ന് ലോക്‌സഭ സ്‌പീക്കർ ഓം ബിർല പറഞ്ഞു. 2022 ഒക്‌ടോബറിലേക്ക് പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയാക്കാനാണ് തീരുമാനം.

ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം 90 വർഷം പഴക്കമുള്ളതാണ്. ഇതിനോട് ചേർന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ലക്ഷ്യമിടുന്നത്. 60,000 ചതുരശ്രയടി സ്ഥലത്താണ് പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത്.

ഭാവിയിൽ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും ഇവിടെ പ്രത്യേക കടലാസ് രഹിത ഓഫീസുകളുണ്ടാകും.ഒരു ലൈബ്രറി, പലവിധ കമ്മി‌റ്റി ഹാളുകൾ, ഭക്ഷണം കഴിക്കാനുള‌ള സ്ഥലം, പാർക്കിംഗ് ഏരിയ എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും. 888 അംഗങ്ങൾക്ക് ഇരിക്കാനുള‌ള സ്ഥലം പാർലമെന്റ് കെട്ടിടത്തിലുണ്ടാകും. രാജ്യസഭയിൽ 384 സീ‌റ്റുകളുണ്ട്. ഇരു സഭകളിലും ഭാവിയിലുണ്ടാകാവുന്ന എണ്ണത്തിലെ വർദ്ധനവ് മുന്നിൽ കണ്ടാണ് ഇത്രയധികം സീ‌റ്റുകൾ നിർമ്മിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button