തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്നാണ് തീരുമാനം.
Read Also : ട്രോൾ പെരുമഴ ; എം എൽ എ വി.കെ.പ്രശാന്തിന്റെ സീബ്ര ലൈന് ഫ്ളക്സ് അപ്രത്യക്ഷമായി
കൊല്ലം പന്മന, ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ (11), എറണാകുളം കളമശേരി മുൻസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ് (37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി (47), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്. പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Post Your Comments