സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയിൽ തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നൽകി നടൻ ബിനീഷ് ബാസ്റ്റിൻ. സി പി എമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
അതേസമയം, ചില ഇടങ്ങളിൽ എൽ ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. തവനൂരി മുൻ മന്ത്രി കെ ടി ജലീൽ പിന്നിൽ. യു ഡി എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഫിറോസ് തന്നെയാണിവിടെ മുന്നിൽ. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ കുണ്ടറയിലും സമാന അവസ്ഥയാണുള്ളത്. മന്ത്രി ജെ9 മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 88 വോട്ടിന്റെ ലീഡ് ആണ് ഇവിടെ വിഷ്ണുനാഥിനുള്ളത്.
പാലക്കാട് 4 ഇടങ്ങളിൽ എൽ ഡി എഫ് മുന്നേറുകയാണ്. പട്ടാമ്പിയിൽ തിരുവേഗപ്പുറ പഞ്ചായത്തിലെ 10 റൗണ്ട് വോട്ടുകൾ എണ്ണിയപ്പോൾ പട്ടാമ്പിയിൽ എൽഡിഎഫിലെ മുഹമ്മദ് മുഹസിന് 377 വോട്ട് ലീഡ്. ചിറ്റൂരിൽ എൽഡിഎഫ് ലീഡ് 7397, ഒറ്റപ്പാലം എൽഡിഎഫ് ലീഡ്– 1200, ഷൊർണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മമ്മിക്കുട്ടി 1488 വോട്ടിന് മുൻപിൽ. പാലക്കാട് മണ്ഡലത്തിൽ മാത്രം എൽ ഡി എഫിന് തൊടാൻ സാധിക്കുന്നില്ല. പാലക്കാട് എൻ ഡി എ സ്ഥാനാർഥി ഇ ശ്രീധരന് വമ്പിച്ച ലീഡ്. 3539 വോട്ടായി ശ്രീധരൻ ലീഡ് ഉയർത്തിയിട്ടുണ്ട്.
https://www.facebook.com/ActorBineeshBastin/posts/303922051103036
Post Your Comments