തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരിച്ച് നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കൃഷ്ണകുമാര്‍. തിരുവനന്തപുരം മണ്ഡലത്തിലെ തന്റെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം വീഴ്ച്ച കാണിച്ചെന്നും ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ജയിക്കും എന്ന സര്‍വ്വേ ഫലങ്ങള്‍ പ്രധാന ചാനലുകളില്‍ വന്ന സമയത്ത് കുറച്ച് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്യഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ :
ഞാന്‍ ഒരു കലാകാരനാണ്. വ്യക്തിപരമായി നിരവധി വോട്ടുകള്‍ കിട്ടും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. 2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന വാര്‍ഡുകളില്‍ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. പാര്‍ട്ടി വോട്ടാണ്. താമരക്ക് വോട്ട് ചെയ്യുന്നൊരാള്‍ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്‌തെങ്കില്‍ അത് വളരെ വലിയ വിഷയമാണ്.
Read Also : കോവിഡ് ചട്ടം ലംഘിച്ച് മൃതദേഹം കുളിപ്പിച്ചു, പള്ളിയില്‍ ഇറക്കി ചടങ്ങുകള്‍ നടത്തി; കേസെടുത്ത് പോലീസ്
തിരഞ്ഞെടുപ്പ് പ്രചരണത്തിലെ റോഡ് ഷോയില്‍ എല്ലാം പ്രധാന നേതാവ് ഉണ്ടെങ്കില്‍ ഈ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കേന്ദ്രവും കാര്യമായി ശ്രമിക്കുന്നുണ്ടെന്ന് ആളുകള്‍ക്ക് തോന്നും. ഹാര്‍ബര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനം കൊടുത്തപ്പോള്‍ തന്നെ വലിയ പിന്തുണ കിട്ടി. പ്രധാനമന്ത്രി വളരെ ഗൗരവത്തോടെയാണ് ആ നിവേദനം ഏറ്റെടുത്തതെന്നും കൃഷ്ണകുമാർ പറഞ്ഞു.
പ്രചരണത്തിനായി ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. എന്റെ ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. ഈ മണ്ഡലത്തിലാണ് എയര്‍പോര്‍ട്ട്. ഇവിടെ വന്നിട്ടാണ് അങ്ങോട്ട് പോവുന്നത്. ഇവിടേയും പരിപാടികള്‍ ചാര്‍ട്ട് ചെയ്യാമായിരുന്നു. അത് ഒരു വീഴ്ച്ചയായി തോന്നുന്നു എന്നും കൃഷ്ണകുമാർ പറഞ്ഞു.
Read Also : കോൺഗ്രസിന് ഭാവിയില്ല, ബിജെപി ഇക്കാര്യം ശ്രദ്ധിച്ചാൽ വളരാൻ പറ്റും: പിസി ജോർജിന്റെ കണ്ടെത്തലുകൾ വ്യത്യസ്തം
അതേസമയം, ഒരിക്കലും മത്സരിക്കേണ്ടയെന്ന് തോന്നിയിട്ടില്ല. ഇനിയും മത്സരിക്കണം. പാര്‍ട്ടി അനുവദിച്ചാല്‍ ഇനിയും മത്സകരിക്കും. ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണെന്നും കൃഷ്ണകുമാര്‍
Post Your Comments