ഐഫോണ്‍ 12 സീരീസിന് സ്‌ക്രീന്‍ ക്രമക്കേടുകള്‍, സിഗ്‌നല്‍ ഡ്രോപ്പുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോളിതാ, ഐഫോണ്‍ 12 സീരീസ് ഉപയോക്താക്കള്‍ക്ക് സ്റ്റാന്‍ഡ്ബൈ സമയത്ത് അമിത ബാറ്ററി ചോര്‍ച്ച അനുഭവപ്പെടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. വൈഫൈയിലോ 5 ജി ഓഫ് ആയിരിക്കുമ്പോള്‍ പോലും പുതിയ ഐഫോണ്‍ 12 ഉപയോക്താക്കള്‍ക്ക് ഈ പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
ഫോണ്‍ പ്രവര്‍ത്തനരഹിതമായിരിക്കുമ്പോഴും ബാറ്ററി അമിതമായി ചോരുന്നതായി കണ്ടെത്തിയതായി ഒരു ഐഫോണ്‍ 12 പ്രൊ ഉപയോക്താവ് ആപ്പിള്‍ ഫോറങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്. ” പശ്ചാത്തല പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ നിഷ്‌ക്രിയമായിരിക്കുമ്പോള്‍ ഐഫോണ്‍ 12 പ്രോ ബാറ്ററി 4 ശതമാനം നിരക്കില്‍ ചോരുന്നതായി ഞാന്‍ കണ്ടെത്തി. ഇത് എന്റെ മുമ്പത്തെ ഐഫോണ്‍ 11 പ്രോയേക്കാള്‍ വളരെ വേഗത്തിലാണ് ” – കഴിഞ്ഞ മാസം ആപ്പിള്‍ ഫോറങ്ങളില്‍ മാസ്റ്റര്‍ 26 എ എന്ന പേരിലുള്ള ഒരു ഉപയോക്താവ് പരാതി നല്‍കി.
പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയുടെ ഡിമാന്‍ഡ് ഐഫോണ്‍ നിര്‍മ്മാതാവ് പ്രതീക്ഷിച്ചതിലും കൂടുതലാണ് എന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് ഇതെന്ന് പ്രശസ്ത ആപ്പിള്‍ അനലിസ്റ്റ് മിംഗ്-ചി കുവോ പറയുന്നു. എന്നാല്‍, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 എന്നിവയ്ക്കുള്ള ഡിമാന്‍ഡ് മുമ്പ് പ്രതീക്ഷിച്ചിരുന്നതിലും കുറവാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments