ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 150 സീറ്റുള്ള കോര്‍പറേഷനില്‍ 149 സീറ്റിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 48 സീറ്റ് നേടിയ ബിജെപിക്ക് ലഭിച്ചത് പന്ത്രണ്ടിരട്ടി വിജയം. ഒന്നാമത്തെ വലിയ പാര്‍ട്ടി ആയെങ്കിലും ടിആര്‍എസിന് 55 സീറ്റേ ലഭിച്ചിട്ടുള്ളൂ. അസാസുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് മുസ്ലിമിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി. മജ്‌ലിസ് പാര്‍ട്ടി 44 സീറ്റോടെ മൂന്നാമതായി. കോണ്‍ഗ്രസ് വെറും രണ്ടു സീറ്റില്‍ ഒതുങ്ങി. ഒരു സീറ്റിലെ വോട്ടെണ്ണല്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി ഒറ്റയ്ക്ക് അധികാരത്തിലെത്തിയ ടിആര്‍എസ് ഇത്തവണ ഭൂരിപക്ഷത്തിന് 21 സീറ്റ് പിന്നിലാണ്.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള, തെലങ്കാന തലസ്ഥാനത്തെ ആറു സോണുകളിലും ബിജെപിക്ക് മികച്ച വിജയമാണ് ലഭിച്ചത്. കൊറോണ കാരണം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ സംസ്ഥാനം രൂപീകരിച്ചതു മുതല്‍ ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) ഭരിക്കുന്ന തെലങ്കാന 2023ലെ തെരഞ്ഞെടുപ്പില്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബിജെപി തന്ത്രം വിജയിച്ചു തുടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ് ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്.
Read Also: പോലീസ് നടപടി എടുത്തില്ല; ജീവിക്കാന്‍ ഭയമെന്ന് ദമ്പതികൾ
അതേസമയം ഭരണം നിലനിര്‍ത്തണമെങ്കില്‍ ടിആര്‍എസിന് കടുത്ത തീവ്രവാദ പാര്‍ട്ടിയായ മജ്‌ലിസിന്റെ പിന്തുണ വേണം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ചാര്‍മിനാറില്‍ മജ്‌ലിസിന് 28 സീറ്റ് ലഭിച്ചപ്പോള്‍ ടിആര്‍എസിന് അഞ്ചും ബിജെപിക്ക് മൂന്നും സീറ്റുകള്‍ കിട്ടി. ഖിരാദാബാദില്‍ മജ്‌ലിസിന് 13 സീറ്റ് കിട്ടി. ബിജെപിയുടെ വന്‍ വിജയത്തിന് തെലങ്കാനയിലെ ജനങ്ങളോടു നന്ദി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയേയും പാര്‍ട്ടി കാര്യകര്‍ത്താക്കളേയും അഭിനന്ദിച്ചു.
Post Your Comments