Latest NewsNewsBahrainGulf

ബ്രിട്ടന് പിന്നാലെ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ഈ രാജ്യവും

മനാമ : ബ്രിട്ടന് പിന്നാലെ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന് അനുമതി നല്‍കി ബഹ്‌റൈനും. നിരവധി പരിശോധനയ്ക്ക് ശേഷമാണ് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ) ഫൈസര്‍/ബയോടെക് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

കോവിഡ് പ്രതിരോധത്തിന് ബഹ്‌റൈന്‍ സ്വീകരിക്കുന്ന നടപടികളില്‍ നിര്‍ണായക ചുവടു വെയ്പ്പാണ് ഫൈസര്‍/ബയോ എന്‍ടെക്ക് വാക്‌സിന് നല്‍കിയ അനുമതിയെന്ന് എന്‍.എച്ച്.ആര്‍.എസിഇഒ ഡോ. മര്‍യം അല്‍ ജാലഹ്മ പറഞ്ഞു. നവംബറില്‍ സിനോഫാം വാക്‌സിന് ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ വാക്‌സിന്‍ നല്‍കി വരുന്നത്. ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയതോടെ ബ്രിട്ടന് ശേഷം ഈ വാക്‌സിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായിരിക്കുകയാണ് ബഹ്‌റൈന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button