ഡൽഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയിൽ സർക്കാർ ഹർജിയിൽ തടസ്സ ഹർജി നൽകി. വിചാരണ കോടതി മാറ്റണമെന്ന സർക്കാര്‍ ഹർജിയിലാണ് ദിലീപിന്‍റെ തടസ്സ ഹർജി നൽകിയിരിക്കുന്നത്. തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്‍റെ ഉന്നയിക്കുന്ന ആവശ്യം.
കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി നേരെത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിക്കുന്നു.
Post Your Comments