Latest NewsIndiaNewsInternational

പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയെ തകർക്കാൻ തുർക്കി; ജീവനോടെ മടക്കമുണ്ടാകില്ലെന്ന് ഇന്ത്യൻ സൈന്യം !

രാജ്യത്തെ സംരക്ഷിക്കുമെന്ന് ജവാന്മാർ

ഇന്ത്യയ്ക്കെതിരെ പടയൊരുക്കവുമായി തുർക്കി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുരത്തുവിട്ടത്. സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്ക് വിടാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ നിർദ്ദേശം നൽകിയതായി സൂചന.

ഇന്ത്യയുടെ ആജീവനാന്ത ശത്രുവായ പാകിസ്ഥാൻ തുർക്കിക്ക് വേണ്ട സഹായങ്ങൾ നൽകാമെന്ന് വാക്ക് നൽകിയത്രെ. പാകിസ്താനുമായി ചേർന്ന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവാകാനുള്ള എർദോഗാന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. കിഴക്കൻ സിറിയയിലെ യുദ്ധ രംഗത്തുള്ള ഭീകരസംഘടനയിലെ അംഗങ്ങളെയാണ് കശ്മീരിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാകിസ്താനും ചൈനയുമായി ചേർന്ന് തുർക്കി ഇന്ത്യയെ ഇല്ലായ്മ ചെയ്യാൻ പദ്ധതികൾ തയ്യാറാക്കുന്നുവെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു.

സുലൈമാൻ ഷാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവായ അബു എസ്മയുടെ പരാമർശമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. കശ്മീരിൽ പാക് ഭീകര സംഘടനകൾക്ക് പിന്തുണ നൽകാനാണ്‌ ഇവരെ ഉപയോഗിക്കുന്നത്. രഹസ്യമായി ഭീകരരെ തെരഞ്ഞെടുത്ത് കശ്മീരിലേക്ക് കയറ്റി അയയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

കശ്മീർ വിഷയത്തിൽ യുഎന്നിൽ ഉൾപ്പെടെ പാകിസ്താനു വേണ്ടി ശക്തമായി വാദിച്ച ആളാണ് എർദോഗാൻ. ഈ സംഭവത്തിൽ തുർക്കിക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പും നൽകിരുന്നു. ഇന്ത്യൻ അതിർത്തികളിൽ ആക്രമണത്തിനെത്തിയാൽ തിരിച്ച് പോകില്ലെന്ന് ഇന്ത്യൻ സൈന്യം അറിയിച്ച് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button