Latest NewsNewsIndia

സ്ഥിരത ഇല്ല; രാഹുല്‍ ഗാന്ധിയുടെ കഴിവിനെ വിമര്‍ശിച്ച്‌ ശരത് പവാര്‍

കോണ്‍​ഗ്രസിലെ മുതിര്‍ന്ന പരിചയ സമ്പന്നരായ നേതാക്കള്‍ക്ക് പോലും രാഹുല്‍ ഗാന്ധിയുടെ പ്രപര്‍ത്തന രീതിയില്‍ എതിര്‍പ്പുണ്ട്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കഴിവിനെ വിമര്‍ശിച്ച്‌ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്ഥിരത ഇല്ലെന്നാണ് ശരത് പവാറിന്റെ വിമർശനം. മഹാരാഷ്ട്രയിലെ അഖാഡി സഖ്യം അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്. സമുചിതം ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാര്‍ട്ടികളുടെ തീരുമാനം. ഇതിനിടെ ആണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേത്യത്വപാടവത്തെ കുറിച്ച്‌ ശരത് പവാര്‍ സംശയം പ്രകടിപ്പിച്ചത്.

എന്നാൽ മഹാരാഷ്ട്രയുടെ മാതൃകയില്‍ ബി.ജെ.പി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് ഇനിയുള്ള നാളില്‍ രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് പറയാന്‍ തനിക്ക് സാധിക്കില്ല. കോണ്‍​ഗ്രസിലെ മുതിര്‍ന്ന പരിചയ സമ്പന്നരായ നേതാക്കള്‍ക്ക് പോലും രാഹുല്‍ ഗാന്ധിയുടെ പ്രപര്‍ത്തന രീതിയില്‍ എതിര്‍പ്പുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുമ്പോള്‍ രാഹുലിന് മറ്റ് പാര്‍ട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ വിമര്‍ശിച്ചു.

Read Also: നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​വ്യാ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെയ്യും; തുറന്നടിച്ച് ​മമ​ത ബാ​ന​ര്‍​ജി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് സമാനമാണ് പവാര്‍ രാഹുലിന്റെ നേതൃക്ഷമതയില്‍ പ്രകടിപ്പിച്ച സംശയം. കോണ്‍ഗ്രസിലെ രാഹുല്‍ വിരുദ്ധ ചേരിക്കാണ് ഇത് ഊര്‍ജം നല്‍കുന്നത്. അതേസമയം, ശരത് പവാറിന്റെ വിമര്‍ശനത്തെ കണ്ടില്ലെന്ന് നടച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ശരത് പവാറിന്റെ വിമര്‍ശനത്തോട് ഇതുവരെയും പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button