KeralaLatest NewsNews

ഹൈദരാബാദ് കാവി അണിയുന്നു, ഇനി കേരളത്തിൽ ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ്; സന്ദീപ് വാര്യർ

ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം ഇനി ആവർത്തിക്കാൻ പോവുകുന്നത് കേരളത്തിലാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന കുറിപ്പോടെയാണ് സന്ദീപ് ഫേസ്ബുക്കിലൂടെ ഈക്കാര്യം പറയുന്നത്. ഹൈദ‌രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ്.ഇത് ഏകദേശം കേരളത്തിന് സമാനമാണെന്നും, അതുകൊണ്ടുതന്നെ കേരളത്തിൽ ഇതേ ട്രെൻഡ് ആവർത്തിക്കാൻ പോവുകയാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം………………………………….

ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദ്രാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളിൽ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റിൽ നിന്നാണ് ഈ മുന്നേറ്റം.
ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പ് നടന്നത് പൂർണ്ണമായും പേപ്പർ ബാലറ്റിലായിരുന്നു
തെലങ്കാന സർക്കാർ നിയമിച്ച സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ഹൈദ്രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )
അതായത് … കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ് .
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും.

https://www.facebook.com/Sandeepvarierbjp/posts/4770797356295326

shortlink

Related Articles

Post Your Comments

Related Articles


Back to top button