ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനാ ദിനമായ ഇന്ന് നാവികസേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേർന്നിരിക്കുന്നത്.
ധീരന്മാരായ ഇന്ത്യന്‍ നാവികസേനയുടെ എല്ലാ സൈനികര്‍ക്കും അവരുടെ കുടുംബാംഗ ങ്ങള്‍ക്കും നാവികസേനാ ദിന ആശംസകള്‍. ഇന്ത്യന്‍ നാവികസേന സധൈര്യം നമ്മുടെ തീരങ്ങളെ രക്ഷിക്കുന്നതോടൊപ്പം മനുഷ്യരക്ഷ നിര്‍വ്വഹിക്കുന്നലും മുന്‍പന്തിയിലാണ് സൈനികരെന്നും പ്രധാനമന്ത്രി ട്വറ്ററിൽ കുറിച്ചു. ഒപ്പം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സമൃദ്ധമായ നമ്മുടെ സമുദ്രയാത്രകളുടെ ചരിത്രവും ഈ ദിനത്തില്‍ നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി സന്ദേശത്തിലൂടെ വ്യക്തമാക്കി.
ഇന്ത്യന്‍ നാവികസേനയുടെ എല്ലാ ധീരസൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നാവികസേനാ ദിന ആശംസകള്‍ നേരുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നമ്മുടെ സുദീര്‍ഘമായ തീരദേശത്തിന്റെ സുരക്ഷ ശക്തമാക്കുന്നതില്‍ നാവികസേന എന്നും മുന്നിലുണ്ട്. നാവികസേനയുടെ മികവ് എന്നും കാത്തുസൂക്ഷിക്കുന്ന ധീരസൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വറ്ററിൽ കുറിച്ചു.
Post Your Comments