ന്യൂഡല്‍ഹി: കര്‍ഷകരെ മുന്‍ നിര്‍ത്തി കേന്ദ്രത്തിനെതിരെ കരുനീക്കങ്ങള്‍ നടത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷക നേതാക്കളെ തുടരെ തുടരെ വിളിച്ച് പിന്തുണ അറിയിച്ച് മമതാ ബാനര്‍ജി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ വെള്ളിയാഴ്ച തുടരെ വിളിച്ച് സംസാരിച്ചാണ് മമത പിന്തുണ അറിയിച്ചത്.
Read Also : ഇസ്ലാമിക ഭീകരത, സംശയം തോന്നുന്ന പള്ളികള്‍ അടച്ചുപൂട്ടുന്നു, കര്‍ശന നടപടികളുമായി ഫ്രാന്‍സ്
തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി മമത വ്യക്തമാക്കി. ബംഗാളിനു കഴിയുന്ന വിധത്തില്‍ പിന്തുണയ്ക്കുമെന്നും മമത പറഞ്ഞു. രാജ്യം വില്‍ക്കാന്‍ പ്രധാനമന്ത്രി മോദിയെ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, കര്‍ഷകരോട് മാപ്പ് പറയണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കേന്ദ്രത്തോട് ആവശ്യമുയര്‍ത്തി.
Post Your Comments