Latest NewsNews

ഇസ്ലാമിക ഭീകരത, സംശയം തോന്നുന്ന പള്ളികള്‍ അടച്ചുപൂട്ടുന്നു, കര്‍ശന നടപടികളുമായി ഫ്രാന്‍സ്

പാരിസ്: ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ പോരാടാനുറച്ച് ഫ്രാന്‍സ്. ഭീകരരെ സഹായിക്കുന്നു എന്ന് കണ്ടെത്തിയാല്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ് രാജ്യം. ഭീകരാക്രമണങ്ങളും കൊലയും മൂലം തകരാറിലായ രാജ്യത്തെ ക്രമസമാധാനം പുനസ്ഥാപിക്കാനാണ് ഊര്‍ജ്ജിത നടപടികളുമായി ഫ്രാന്‍സ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

Read Also : സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വീശും, ദേശീയഅന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

76ഓളം പളളികള്‍ അടച്ചുപൂട്ടാനാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ ഈ വിവരം സൂചിപ്പിച്ച് ട്വീറ്റ് ചെയ്തു. ‘വരും ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പരിശോധനകള്‍ നടത്തും. സംശയം തോന്നിയാല്‍ അവ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കും’ ഡര്‍മാനിന്‍ പറഞ്ഞു. മതിയായ രേഖകളില്ലാതെ വന്ന 66 അഭയാര്‍ത്ഥികളെയും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ തീവ്ര മതവാദികളാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളില്‍ മത സ്വഭാവമുളള നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് ഇമ്മാനുവല്‍ മക്രോണ്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നത്. രാജ്യത്തെ ഞെട്ടിച്ച അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവവും മൂന്ന് പേരെ കുത്തിക്കൊന്ന സംഭവവുമാണ് ഈ നടപടിയിലേക്ക് കടക്കാനുണ്ടായ പെട്ടെന്നുളള കാരണം.

സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകന്‍ പ്രവാചകന്റെ രേഖാചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പാരീസ് നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുളള പാന്റിനിലെ ഗ്രാന്റ് മോസ്‌ക് സര്‍ക്കാര്‍ അടപ്പിച്ചിരുന്നു. ഒരു മനുഷ്യാവകാശ സംഘടനയോടും മുസ്‌ളിം ചാരിറ്റി ബറാക്ക സിറ്റി എന്ന മറ്റൊരു സംഘടനയോടും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button