വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപ് മാറി ബൈഡന്‍ വരുമ്പോഴും എല്ലാം ഇന്ത്യയ്ക്ക് അനുകൂലം. ഇന്ത്യക്ക് 90 ദശലക്ഷം ഡോളര്‍ വിലവരുന്ന സൈനിക കരാറിന് യുഎസ് അനുമതി നല്‍കിയിരിക്കുന്നത്. സൈനിക ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യക്ക് നല്‍കുന്നതാണ് കരാര്‍.
Read Also : പത്ത് വയസുകാരനെ മുതല കടിച്ചുകൊന്നു, മൃതദേഹം കണ്ടെത്തിയത് വികൃതമാക്കപ്പെട്ട നിലയില്‍
ഇന്ത്യ നേരത്തെ കരസ്ഥമാക്കിയ സി-30ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ എപ്പോഴും ദൗത്യത്തിന് പൂര്‍ണസജ്ജമായി നില്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയേയും സഹായിക്കും.
2016ല്‍ ആണ് ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ച് സുപ്രധാന നീക്കം നടത്തിയത്. ഇന്തോ പസഫിക് മേഖലയിലും ദക്ഷിണേന്ത്യന്‍ പ്രദേശത്തും സമാധാനവും സാമ്പത്തിക പുരോഗതി നിലനിര്‍ത്തുന്നതിലും പ്രധാന ശക്തിയാണ് ഇന്ത്യയെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പറേഷന്‍ ഏജന്‍സി ചൂണ്ടിക്കാട്ടി.
Post Your Comments